പെന്ഷന് പരിഷ്കരണ നടപടികള്‍ ഉടന്‍ ആരംഭിക്കണം; സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്

സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് ഇരിങ്ങാലക്കുട ടൗണ്‍ ബ്ലോക്ക് സമ്മേളനം നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: 12-ാം പെന്ഷന് പരിഷ്കരണ നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്ന് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് ഇരിങ്ങാലക്കുട ടൗണ്‍ ബ്ലോക്ക് വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം.ടി. വര്‍ഗീസ് അധ്യക്ഷനായി. ജോയ് മണ്ടകത്ത്, ഉത്തമന് പാറയില്‍, കെ.ജി. സുബ്രഹ്മണ്യന്, എം.കെ. ഗോപിനാഥന്, എം.കെ. കാളിക്കുട്ടി, ഇ.ജെ. ക്ലീറ്റസ്, പി.കെ. യശോധരന് തുടങ്ങിയവര്‍ പ്രസംഗിച്ചു.