ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് സാമൂഹ്യ സംഭാവന പുരസ്കാരങ്ങള്‍ സമ്മാനിച്ചു

ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ് ഏര്‍പ്പെടുത്തിയ സാമൂഹിക സംഭാവന പുരസ്കാര ദാന ചടങ്ങ് കോട്ടപ്പുറം രൂപത ബിഷപ് റവ. ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ ഉദ്ഘാടനം ചെയ്യുന്നു. കോളജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സമീപം.
ഇരിങ്ങാലക്കുട: ജീവകാരുണ്യ മേഖലയില്‍ മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കുക എന്ന ലക്ഷ്യത്തോടെ ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ് ഏര്‍പ്പെടുത്തിയ പ്രഥമ സാമൂഹിക സംഭാവന പുരസ്കാരങ്ങള്‍ സമ്മാനിച്ചു. തണല്‍ വിഎംവി ഓര്‍ഫനേജ് മാനേജര്‍ റുക്കിയാബി റഹീം, ഊരകം സഞ്ജീവനി സമിതി പ്രസിഡന്റ് കെ.ജി. അച്യുതന്, കല്ലേറ്റുംകര ദിവ്യകാരുണ്യ ആശ്രമം ഡയറക്ടര്‍ കെ.എല്‍. ജേക്കബ് എന്നിവരാണ് അവാര്‍ഡിന് അര്‍ഹരായത്.
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ നടന്ന ചടങ്ങില്‍ കോട്ടപ്പുറം രൂപത ബിഷപ് റവ.ഡോ. ആംബ്രോസ് പുത്തന്‍വീട്ടില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍, സിവില്‍ എന്‍ജിനീയറിംഗ് വിഭാഗം മേധാവി ഡോ. എം.ജി. കൃഷ്ണപ്രിയ, വിദ്യാര്‍ഥി പ്രതിനിധി എം.എസ്. നിഹാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രിയോര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍, ജോയിന്റ് ഡയറക്ടര്‍മാരായ ഫാ. മില്‍നര്‍ പോള്‍, ഫാ. ജോജോ അരീക്കാട്ട്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. വി.ഡി. ജോണ്‍, അക്കാദമിക് ഡയറക്ടര്‍ ഡോ. മനോജ് ജോര്‍ജ്, അധ്യാപകരായ റിയ ജോസഫ്, വി.പി. പ്രഭാശങ്കര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.