സിനിമ വെറും കച്ചവടമാകരുത്: ചലച്ചിത്ര സംവിധായകന് കമല്‍

ലഹരി വിപത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ നടന്ന വിദ്യാര്‍ഥി യുവജന മഹിള സംഗമം ചലച്ചിത്ര സംവിധായകന് കമല്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സമൂഹത്തെ തിരുത്തുന്നതില്‍ ഒരു കാലഘട്ടത്തില്‍ മലയാള സിനിമകള്‍ വഹിച്ച പങ്ക് വളരെ വലുതായിരുന്നെന്നും ഇന്ന് സമൂഹത്തില്‍ നടക്കുന്ന തിന്മകള്ക്ക് പ്രോത്സാഹനം നല്‍കും വിധത്തിലേക്ക് അത് മാറിയിട്ടുണ്ടെന്നത് യാഥാര്‍ത്ഥ്യമാണെന്ന് പ്രശസ്ത ചലച്ചിത്ര സംവിധായകന് കമല്‍ അഭിപ്രായപ്പെട്ടു. ലഹരി വിപത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ നടന്ന വിദ്യാര്‍ഥി യുവജന മഹിള സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ പല മലയാള സിനിമകളും കോടി ക്ലബില്‍ ഇടം പിടിച്ചെന്ന് പറയുമ്പോള്‍ അതെത്രമാത്രം പുതുതലമുറയെ തിരുത്തിയെന്ന് പരിശോധിക്കണം. സാമൂഹിക വിപത്തുകള്‍ക്ക് ആക്കം കൂട്ടുന്ന സിനിമകള്‍ ചെയ്യില്ല എന്ന് അഭിപ്രായം പറയുവാന്‍ അഭിനേതാക്കളും താറാകണം . ലഹരിയുള്‍പ്പടെ എല്ലാവിധ മാഫിയകള്‍ക്കുമെതിരെ ജാഗരൂകരാകണം കരുതലോടെ ഇടപെട്ടില്ലെങ്കില്‍ ഭാവി കേരളത്തെപ്പറ്റിയുള്ള നമ്മുടെ മോഹങ്ങള്‍ വലിയ അര്‍ത്ഥമില്ലാത്തതാകുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
കേരള മഹിള സംഘം മണ്ഡലം സെക്രട്ടറി അല്‍ഫോണ്‍സ തോമസ് അധ്യക്ഷത വഹിച്ചു. സംവിധായകന് പ്രേമംലാല്‍, സാംസ്കാരിക പ്രവര്‍ത്തക യമുനവര്മ്മ, കേരള ഫീഡ്സ് ചെയര്മാന് കെ. ശ്രീകുമാര്‍, സിപിഐ മണ്ഡലം സെക്രട്ടറി പി. മണി, അസി: സെക്രട്ടറി എന്‍.കെ. ഉദയ പ്രകാശ്, എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീര്‍, കേരള മഹിള സംഘം സംസ്ഥാന കമ്മിറ്റി അംഗം അനിത രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
എഐവൈഎഫ് മണ്ഡലം സെക്രട്ടറി ടി.വി. വിബിന് സ്വാഗതവും പി.വി. വിഘ്നേഷ് നന്ദിയും പറഞ്ഞു. എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗം മിഥുന് പോട്ടക്കാരന്‍, കേരള മഹിള സംഘം സുമതി തിലകന് എ ഐവൈഎഫ് മണ്ഡലം പ്രസിഡന്റ് എം.പി. വിഷ്ണു ശങ്കര്‍, ജില്ല കമ്മിറ്റി അംഗങ്ങളായ പി.എസ്. ശ്യാംകുമാര്‍, ഗില്‍ഡ പ്രേമന്, എഐഎസ്എഫ് മണ്ഡലം പ്രസിഡന്റ് ജിബിന്‍ ജോസ് എന്നിവര്‍ നേതൃത്വം നല്കി.