കല്ലേറ്റുംകര ഉണ്ണിമിശിഹ പള്ളിയിലെ മോഷണം: പ്രതി അറസ്റ്റില്‍

ഇരിങ്ങാലക്കുട: കല്ലേറ്റുംകര ഉണ്ണിമിശിഹ പള്ളിയില്‍ മോഷണം നടത്തിയ പ്രതി അറസ്റ്റില്‍. ഇടുക്കി ആയിരം ഏക്കര്‍ ചാക്യാങ്കല് വീട്ടില്‍ പത്മനാഭന് ( 64 ) നെയാണ് തലയോലപറമ്പ് പോലിസ് അറസ്റ്റ് ചെയ്തത്. വടക്കാഞ്ചേരി പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്നാണ് തലയോലപ്പറമ്പ് പോലീസ് പ്രതിയെ പിടികൂടുന്നത്.
ആളൂര്‍ പോലിസ് നല്കിയ സൂചനയുടെ അടിസ്ഥാനത്തിലാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഫെബ്രുവരി 25 ന് പുലര്‍ച്ചെയാണ് ഉണ്ണിമിശിഹ ദേവാലയത്തിലെ ഓഫീസ് കുത്തി തുറന്ന് മോഷണം നടന്നത്.
പുലര്‍ച്ചെ 12 നും ഒരു മണിക്കും ഇടക്കാണ് മോഷണം നടന്നത്. പള്ളിയുടെ ഓഫീസ് കുത്തിതുറന്ന് 90,000 രൂപയാണ് മോഷണം പേയത്. പോലീസിലെ ഉന്നത ഉദ്യോഗസ്ഥരും ഡോഗ് സ്ക്വാഡും ചേര്‍ന്ന് അന്വേണം നടത്തിയിരുന്നു. സിസിടിവിയില്‍ പ്രതിയുടെ മുഖം മറച്ച നിലയിലായിരുന്നു. മോഷണത്തിന് ഒരാള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്ന് പോലീസ് തുടക്കത്തില്‍ വ്യക്തമാക്കിയിരുന്നു. കുന്നംകുളം, കൊടുങ്ങല്ലൂര്‍, മാള എന്നീ പോലിസ് സ്റ്റേഷനുകളിലടക്കം നിരവധി മോഷണകേസുകളില്‍ പ്രതിയാണ് പത്മനാഭന്