കൂടല്‍മാണിക്യത്തിലെ ജാതി വിവേചനം; യൂത്ത് മൂവ്മെന്റ് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി

കൂടല്‍മാണിക്യം ക്ഷേത്രത്തിത്തിലെ ജാതി വിവേചനത്തിനെതിരെ എസ്എന്‍ഡിപി യോഗം യൂത്ത് മൂവ്മെന്റ് തൃശൂര്‍ ജില്ല കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച്.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനത്തിനെതിരെ എസ്എന്‍ഡിപി യോഗം യൂത്ത് മൂവ്മെന്റ് തൃശൂര്‍ ജില്ല കമ്മറ്റി പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി. പ്രതിഷേധ മാര്‍ച്ച് യോഗം കൗണ്‍സിലര്‍ പി.കെ. പ്രസന്നന് ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ക്ഷേത്ര നടയില്‍ എസ്.എന്‍.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ വി. രഞ്ജിത്തിന്റെ അധ്യക്ഷതയില്‍ നടത്തിയ ധര്‍ണ യോഗം കൗണ്‍സിലര്‍ ബേബി റാം ഉദ്ഘാടനം ചെയ്തു. യൂത്ത്മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് സജീഷ് കോടയം മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് രജീഷ് മാരിക്കല്‍, യൂത്ത് മൂവ്മെന്റ് സംസ്ഥാന ജോയിന്റ് സെക്രട്ടറി അനൂപ് കെ. ദിനേശന്, സംസ്ഥാന കമ്മിറ്റി അംഗം നിവിന്‍ ചെറാക്കുളം. യൂത്ത് മൂവ്മെന്റ് തൃശൂര്‍ ജില്ല വൈസ് ചെയര്മാന് കെ.ആര്. റെജില്‍ എന്നിവര്‍ നേതൃത്വം നല്കി.
