മുരിയാട് പഞ്ചായത്ത് മന്ദിരത്തില്‍ നവീകരിച്ച ഹാള്‍ നാടിന് സമര്‍പ്പിച്ചു

മുരിയാട് പഞ്ചായത്ത് മന്ദിരത്തില്‍ നവീകരിച്ച ഇഎംഎസ് ഹാള്‍ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നാടിന് സമര്‍പ്പിക്കുന്നു.
മുരിയാട്: മുരിയാട് പഞ്ചായത്ത് മന്ദിരത്തില്‍ നവീകരിച്ച ഇഎംഎസ് ഹാള്‍ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നാടിന് സമര്‍പ്പിച്ചു. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ബഡ്സ് സ്കൂള്‍, കൃഷി ഉപകേന്ദ്രം, ശുദ്ധജല വിതരണ കേന്ദ്രം എന്നിവയ്ക്കുള്ള സ്ഥലങ്ങളുടെ ഏറ്റെടുക്കലും, സിവില്‍ സര്‍വ്വീസ് അക്കാദമി, അസാപ്പ് എന്നീ കോഴ്സുകളുടെ പ്രഖ്യാപനവും ,ചാറ്റ് ബോട്ട്, ശുചിത്വ കലണ്ടര്‍, വീഡിയോ ഡോക്യുമെന്ററി എന്നിവയുടെ പ്രകാശനവും, ഹരിത സ്ഥാപന സര്‍ട്ടിഫിക്കേഷനും, കൗണ്‍സിലിംഗ് സെന്ററിന്റെ ഉദ്ഘാടനവും ചടങ്ങിന്റെ ഭാഗമായി നടന്നു.
ബഡ്സ് സ്കൂളിന് സ്ഥലം വിട്ടു തന്ന ആനന്ദപുരം തണ്ടിയേക്കല്‍ ഡോ. ടെന്നീസന്, കൃഷി ഉപകേന്ദ്രത്തിന് സ്ഥലം വിട്ടു തന്ന പുല്ലൂര്‍ ഊരകം ചിറ്റിലപ്പിള്ളി പൊഴോലി പറമ്പില്‍ പൈലപ്പന് മകന് ഡേവീസിനേയും, മികച്ച വില്ലേജ് ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ട മുരിയാട് വില്ലേജ് ഓഫീസര്‍ സിജു ജോസഫിനേയും ചടങ്ങില്‍ വെച്ച് മന്ത്രി ആദരിച്ചു. സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ വിജയം കൈവരിച്ചവരേയും, ബ്ലോക്ക് കേരളോത്സവത്തില്‍ വിജയം കൈവരിച്ചവരേയും ചടങ്ങില്‍ വെച്ച് അനുമോദിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്, എന്നിവര്‍ മുഖ്യാതിഥിതികളായിരുന്നു. സിവില്‍ സര്‍വീസ് അക്കാദമി കോ ഓര്‍ഡിനേറ്റര്‍ മെലിന്റ, അസാപ്പ് കോ ഓഡിനേറ്റര്‍ കെ.വി. രാഗേഷ് എന്നിവര്‍ ഉയിരെ പദ്ധതി ധാരണ പത്രങ്ങള്‍ സെക്രട്ടറിക്ക് മന്ത്രിയുടെ സാന്നിധ്യത്തില്‍ കൈമാറി. ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയര്മാന് കെ.യു. വിജയന്, പഞ്ചായത്തംഗം തോമസ് തൊകലത്ത്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പ്രഫ. എ. ബാലചന്ദ്രന്, സിഡിഎസ് ചെയര്പേഴ്സന് സുനിത രവി, ക്ഷേമകാര്യ സമിതി ചെയര്‍പേഴ്സണ്‍ സരിത സുരേഷ്, പഞ്ചായത്ത് സെക്രട്ടറി കെ.പി. ജസീന്ത എന്നിവര്‍ സംസാരിച്ചു.
