ഐഎസ്എസ്എ എക്സിക്യൂട്ടിവ് ബോഡില്‍ ഇരിങ്ങാലക്കുട സ്വദേശി

അജയ് ജോസഫ്.
ഇരിങ്ങാലക്കുട: ഇന്റര്‍നാഷണല്‍ ഷിപ്പ് സപ്ലയേഴ്സ് അസോസിയേഷന് ഐഎസ്എസ്എയുടെ ഇന്ത്യന്‍ പ്രതിനിധിയായി അജയ് ജോസഫ് തെരഞ്ഞെടുക്കപ്പെട്ടു. 1955 ല്‍ രൂപികൃതമായ ഐഎസ്എസ്എ ഇന്റര്‍നാഷണല്‍ എക്സിക്യൂട്ടിവ് ബോഡിലേക്ക് ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രതിനിധി തെരത്തെടുക്കപ്പെടുന്നത് ലോകത്തിലെ 90 രാജ്യങ്ങളില്‍ നിന്നായി രണ്ടായിരത്തിലേറെ കമ്പനികള്‍ക്ക് അംഗത്വമുള്ള അസോസിയേറ്റ്സ് അംഗങ്ങളുടെ പ്രതിനിധിയായി ഇന്റര്‍നാഷണല്‍ ബോഡിലേക്കാണ് ഇരിങ്ങാലക്കുട ചെമ്മണ്ട സ്വദേശി അജയ് ജോസഫ് തെരഞ്ഞെടുക്കപ്പെട്ടത്. കണ്ടെയ്നര്‍ കപ്പലുകള്‍, ആഡംബര കപ്പലുകള്‍ എന്നിവക്ക് സ്പെയര്‍ പാര്‍ട്സുകളും, സര്‍വീസുകളും ലഭ്യമാക്കുന്നവരുടെ അസോസിയേഷനാണിത് മുംബൈയില്‍ ഗ്ലോബല്‍ മറൈന്‍ സപ്ലൈ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറാണ് അജയ് ജോസഫ്. വിഴിഞ്ഞം രാജ്യന്തര തുറമുഖത്ത് എത്തുന്ന ഷിപ്പുകള്‍ക്ക് സര്‍വീസ് നല്കി കൊണ്ടിരിക്കുന്ന കമ്പനി കൂടിയാണ് ഗ്ലോബല്‍ മറൈന്‍ സപ്ലൈ കമ്പനി.