ക്രൈസ്റ്റ് കോളജിന് അക്ഷയശ്രീ പുരസ്കാരം

സരോജിനി ദാമോദരന്‍ ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയിട്ടുള്ള അക്ഷയശ്രീ പുരസ്കാരം ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ പ്രഫ.ഡോ. സുബിന് കെ.ജോസ് എന്നിവര്‍ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങുന്നു.
ഇരിങ്ങാലക്കുട: ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സരോജിനി ദാമോദരന്‍ ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയിട്ടുള്ള ഈ വര്‍ഷത്തെ അക്ഷയശ്രീ പുരസ്കാരം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിന് ലഭിച്ചു. പ്രകൃതിസംരക്ഷണവും ജൈവകൃഷിയും പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ഏര്‍പ്പെടുത്തിയിരിക്കുന്ന അവാര്‍ഡ് ഇതാദ്യമായാണ് ക്രൈസ്റ്റ് കോളജിനെ തേടിയെത്തുന്നത്. ജൈവകൃഷിയിലൂടെ വിഷരഹിതഭക്ഷണം എന്ന ലക്ഷ്യത്തില്‍ ക്രൈസ്റ്റ് കോളജില്‍ ആരംഭിച്ചിട്ടുള്ള ക്രൈസ്റ്റ് അഗ്രോഫാം ആണ് കോളജുതലത്തിലുള്ള അവാര്‍ഡിന് അര്‍ഹമായത്. അവാര്‍ഡ് ഫലകവും പ്രശസ്തിപത്രവും ആലപ്പുഴയില്‍നടന്ന സമ്മേളനത്തില്‍ സമ്മാനിച്ചു. ക്രൈസ്റ്റ് കോളജിനുവേണ്ടി മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍, പ്രഫ.ഡോ. സുബിന് കെ.ജോസ് എന്നിവര്‍ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. ഇന്‍ഫോസിസ് സഹസ്ഥാപകനും സരോജിനി ദാമോദരന്‍ ഫൗണ്ടേഷന് ട്രസ്റ്റിയുമായ എസ്.ഡി. ഷിബുലാല്‍, സിനിമാതാരം അനൂപ് ചന്ദ്രന് എന്നിവര്‍ സന്നിഹിതരായിരുന്നു.