ക്രൈസ്റ്റ് കോളജില്‍ കൃഷിപാഠം സംഘടിപ്പിച്ചു

ക്രൈസ്റ്റ് കോളജ് മലയാളം, ഹിന്ദി വിഭാഗങ്ങള്‍ സംയുക്തമായി സംഘടിപ്പിച്ച കൃഷിപാഠം പദ്ധതി മുന്‍ കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ.പി.കെ. നാരായണന് വിദ്യാര്‍ഥികള്‍ക്ക് മെഷ് ബാഗ് നല്കി കൊണ്ട് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് മലയാളം, ഹിന്ദി വിഭാഗങ്ങള്‍ സംയുക്തമായി കൃഷിപാഠം സംഘടിപ്പിച്ചു. കൂണ്‍കൃഷിയെക്കുറിച്ചും അതിന്റെ സാധ്യതയെക്കുറിച്ചും അതിലൂടെയുള്ള സ്വയംപര്യാപ്തതയെക്കുറിച്ചും വിദ്യാര്‍ഥികളില്‍ അവബോധമുണ്ടാക്കാന്‍ ലക്ഷ്യമിടുന്ന ഈ പദ്ധതി മുന്‍ കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ.പി.കെ. നാരായണന് വിദ്യാര്‍ഥികള്‍ക്ക് മെഷ് ബാഗ് നല്കി കൊണ്ട് ഉദ്ഘാടനം ചെയ്തു. ഡോ. എം. ഉസ്മാന്, ഫാ. ഫ്രാന്‍സിസ് കുരിശ്ശേരി സിഎംഐ, മാനേജന്‍ ഫാ. ജോയ് പീണിക്കപറമ്പില്‍ സിഎംഐ, പ്രിന്‍സിപ്പല്‍ ഫാ. ജോളി ആന്‍ഡ്രൂസ് സിഎംഐ, പ്രഫ. ഷീബ വര്‍ഗീസ്, മലയാള വിഭാഗം അധ്യക്ഷന്‍ ഫാ. ടെജി കെ. തോമസ് സിഎംഐ, ഡോ. ശിവകുമാര്‍ എന്നിവര്‍ സംബന്ധിച്ചു. കൂണ് വളര്‍ത്തലിന്റെ ശാസ്ത്രീയ വശങ്ങളെക്കുറിച്ചും പരിപാലനത്തെക്കുറിച്ചും സാമ്പത്തിക നേട്ടങ്ങളെക്കുറിച്ചും കൂണ്‍കൃഷി വിദഗ്ധന്‍ കോളജിലെ പരിസ്ഥിതി പഠനശാസ്ത്രവിഭാഗം അധ്യക്ഷന്‍ ഡോ. സുബിന് കെ. ജോസ് പരിശീലനം നല്കി.