ദേശീയ ശാസ്ത്ര ദിനാഘോഷം സെന്റ് ജോസഫ്സില്‍

സെന്റ് ജോസഫ് കോളജില്‍ നടന്ന ദേശീയ ശാസ്ത്ര ദിനം സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ ന്യൂട്രസ്യൂട്ടിക്കല്‍സ് ചീഫ് സയന്റിസ്റ്റ് ഡോ. റൂബി ജോണ്‍ ആന്റോ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ദേശീയ ശാസ്ത്ര ദിനം കേരള അക്കാദമി ഓഫ് സയന്‍സിന്റെ സഹകരണത്തോടെ ഇരിങ്ങാലക്കുട സെന്റ്.ജോസഫ് കോളജില്‍ സമുചിതമായി ആഘോഷിച്ചു. സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ ന്യൂട്രസ്യൂട്ടിക്കല്‍സ് ചീഫ് സയന്റിസ്റ്റ് ഡോ. റൂബി ജോണ്‍ ആന്റോ ദിനാചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു. പീച്ചി വനഗവേഷണ കേന്ദ്രം പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ആര്. ജയരാജ്, കേരള അഗ്രികള്‍ച്ചര്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ എ.വി. സന്തോഷ് കുമാര്‍ എന്നിവര്‍ അതിഥി പ്രഭാഷണങ്ങള്‍ നടത്തി. ഫിസിക്സ് വിഭാഗം മേധാവി സി.എ. മധു സ്വാഗതവും ബയോടെക്നോളജി വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ രാജഗോപാല്‍ മുരളീധരന് നന്ദിയും രേഖപ്പെടുത്തി.