കത്തീഡ്രല്‍ ഇടവകയില്‍ ലഹരിക്കെതിരെ സിഗ്നേചര്‍ കാമ്പയിന് തുടക്കമായി
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ യുവജനങ്ങളുടെ നേതൃത്വത്തില്‍ ലഹരിക്കെതിരെയുള്ള സിഗ്നേചര്‍ കാമ്പയിന് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യുന്നു. കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ സമീപം.
ലഹരിയുടെ പ്രചാരകര്‍ ഒരു സമൂഹത്തിന്റെ കൊലയാളിയാണ്; മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട: ലഹരിയുടെ പ്രചാരകര്‍ ഒരു സമൂഹത്തെയാണ് കൊന്നെടുക്കുന്നതെന്ന് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയിലെ യുവജന സംഘടനകളായ കെസിവൈഎം, സിഎല്‍സി, ജീസസ് യൂത്ത് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ലഹരിക്കെതിരെയുള്ള സിഗ്നേചര്‍ കാമ്പയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്പ്. ജീവിതം അമൂല്യമാണ്, അത് തല്ലികെടുത്തരുത്. മയക്കുമരുന്നില്‍ മരുന്നില്ല മരണമാണെന്ന യാഥാര്‍ത്ഥ്യം ഏവരും തിരിച്ചറിയണം.
സര്‍ക്കാരിന്റെയും സന്നദ്ധ സംഘടനകളുടെയും പ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്ന് നിശ്ചയദാര്‍ഢ്യത്തോടും ആത്മവിശ്വാസത്തോടും കൂടെ ലഹരിക്കെതിരെയുള്ള പേരാട്ടം ശക്തമാക്കണം. അതിലൂടെ സുന്ദരമായ ഒരു ഭാവിതലമുറയെ വാര്‍ത്തെടുക്കുവാന്‍ സാധിക്കണമന്നും ബിഷപ്പ് കൂട്ടിചേര്‍ത്തു. കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് വികാരിമാരായ ഫാ. ഓസ്റ്റിന്‍ പാറയ്ക്കല്‍, ഫാ. ബെല്‍ഫിന്‍ കോപ്പുള്ളി, ഫാ. ആന്റണി നമ്പളം, കെസിവൈഎം പ്രസിഡന്റ് ഗോഡ്സണ്‍ റോയ്, സിഎല്‍സി പ്രസിഡന്റ് അജയ് ബിജു, ജീസസ് യൂത്ത് കോ ഓര്‍ഡിനേറ്റര്‍ ബെന്‍സണ്‍ തോമസ്, ട്രസ്റ്റി സി.എം. പോള്‍, കുടുംബ സമ്മേളന കേന്ദ്രസമിതി പ്രസിഡന്റ് ജോമി ചേറ്റുപ്പുഴക്കാരന്, കെസിവൈഎം ആനിമേറ്റര്‍ ജോസ് മാമ്പിള്ളി എന്നിവര്‍ നേതൃത്വം നല്കി.

കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
ഓരോ കുഞ്ഞിലും ഒരു സൂപ്പര്‍ഹീറോ; സ്വപ്നങ്ങള്‍ക്ക് ചിറകേകി ചിറക് 2026
യുവപ്രതിഭകള്‍ക്ക് വേദിയൊരുക്കാന്‍ നവ്യം പോലുള്ള അരങ്ങുകള്‍ അനിവാര്യമെന്ന് ജി. വേണുഗോപാല്‍
അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ സന്ദര്‍ശിച്ചു
ഇന്ത്യ ശ്രീലങ്ക എന്‍സിസി സൈക്ലിംഗ് പര്യടനം 2027: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കേഡറ്റുകള്‍ കൊളംബോയിലെത്തി
റോട്ടറി സെന്‍ട്രല്‍ ക്ലബ്ബിന്റെ കാരുണ്യസ്പര്‍ശം; പൊറത്തിശേരി പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് ഊഞ്ഞാലുകളും ബഞ്ചുകളും സമ്മാനിച്ചു