ക്രൈസ്തവര്‍ക്കു നേരെ ആക്രമണം; കത്തോലിക്ക കോണ്‍ഗ്രസ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

ക്രൈസ്തവ ദേവാലയങ്ങള്‍ക്കും വൈദികര്ക്കുംനേരെ നടക്കുന്ന ആക്രമണത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് കരുവന്നൂര്‍ യൂണിറ്റ് സംഘടിപ്പിച്ച പ്രതിഷേധജ്വാല.
കരുവന്നൂര്‍: രാജ്യത്തുടനീളം ക്രൈസ്തവര്‍ക്കും ക്രൈസ്തവ ദേവാലയങ്ങള്‍ക്കും വൈദീകര്‍ക്കും നേരെ നടക്കുന്ന ആക്രമണത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് കരുവന്നൂര്‍ യൂണിറ്റ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിക്ക് മുന്‍വശത്ത് പന്തം കത്തിച്ചു പ്രതിഷേധം രേഖപ്പെടുത്തി. പ്രസിഡന്റ് ജോസഫ് തെക്കൂടന്‍, വൈസ് പ്രസിഡന്റ് ഷാബു വിതയത്തില്‍, വാള്ട്ടന് പോട്ടോക്കാരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.