സംസ്ഥാനത്ത് (നവംബർ 2) 4138 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് (നവംബർ 2) 4138 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 576, എറണാകുളം 518, ആലപ്പുഴ 498, മലപ്പുറം 467, തൃശൂർ 433, തിരുവനന്തപുരം 361, കൊല്ലം 350, പാലക്കാട് 286, കോട്ടയം 246, കണ്ണൂർ 195, ഇടുക്കി 60, കാസർഗോഡ് 58, വയനാട് 46, പത്തനംതിട്ട 44 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്.
21 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ആലങ്കോട് സ്വദേശി രാജപ്പൻ ചെട്ടിയാർ (80), വട്ടിയൂർക്കാവ് സ്വദേശി ഞ്ജാനബല സുബ്രഹ്മണ്യം (55), വിഴിഞ്ഞം സ്വദേശി ഡേവിഡ്സൺ (61), നെടുമങ്ങാട് സ്വദേശി ബാബു (85), കൊല്ലം കൂവക്കാട് സ്വദേശി അപ്പു (73), പുത്തൻകുളങ്ങര സ്വദേശി സുന്ദരേശൻ (65), പെരുമ്പുഴ സ്വദേശി സോമൻ (81), കൊല്ലം സ്വദേശി അഞ്ജന അജയൻ (21), ആലപ്പുഴ സ്വദേശിനി വന്ദന (34), കനാൽ വാർഡ് സ്വദേശി മുഹമ്മദ് കോയ (74), ചേങ്ങണ്ട സ്വദേശി ടി. സുഭദ്രൻ (59), കോട്ടയം പുന്നത്തറ വെസ്റ്റ് സ്വദേശിനി ഓമന (46), എറണാകുളം മട്ടാഞ്ചേരി സ്വദേശി എ. രവീന്ദ്രനാഥ് (82), പെരുമ്പാവൂർ സ്വദേശിനി ശ്രീദേവി (34), കീഴ്മാട് സ്വദേശിനി അഞ്ജലി (22), തൃശൂർ കുറ്റൂർ സ്വദേശി എ.കെ. പരീദ് (70), കൊടകര സ്വദേശി ഷാജു (45), പാലക്കാട് മുണ്ടൂർ സ്വദേശിനി ജിതിഷ (16), മലപ്പുറം എടവണ്ണപ്പാറ സ്വദേശി ബാലകൃഷ്ണൻ നായർ (86), കോഴിക്കോട് പാറക്കടവ് സ്വദേശിനി ടി.കെ. ആമിന (58), കണ്ണൂർ ഇരിട്ടി സ്വദേശിനി കുഞ്ഞാമിന (55) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1533 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.രോഗം സ്ഥിരീകരിച്ചവരിൽ 54 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3599 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 438 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.
തൃശൂർ ജില്ലയിൽ 433 പേർക്ക് കൂടി കോവിഡ്; 967 പേർ രോഗമുക്തരായി
തൃശൂർ ജില്ലയിൽ തിങ്കളാഴ്ച (02/11/2020) 433 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 967 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9797 ആണ്. തൃശൂർ സ്വദേശികളായ 87 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 41147 ആണ്. 31022 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.ജില്ലയിൽ തിങ്കളാഴ്ച സമ്പർക്കം വഴി 420 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 5 ആരോഗ്യ പ്രവർത്തകർക്കും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ ഒരാൾക്കും രോഗ ഉറവിടം അറിയാത്ത 7 പേർക്കും രോഗബാധ ഉണ്ടായി.രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 33 പുരുഷൻമാരും 29 സ്ത്രീകളും പത്ത് വയസ്സിനു താഴെ 25 ആൺകുട്ടികളും 11 പെൺകുട്ടികളുമുണ്ട്.
രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലും കഴിയുന്നവർ:
ഗവ. മെഡിക്കൽ കോളേജ്, തൃശൂർ- 271
സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്-86
എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്-20
കില ബ്ലോക്ക് 1, മുളങ്കുന്നത്തുകാവ്-60
കില ബ്ലോക്ക് 2, മുളങ്കുന്നത്തുകാവ്-51
സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-177
വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1, വേലൂർ-146
വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2, വേലൂർ-210
സി.എഫ്.എൽ.ടി.സി കൊരട്ടി – 59
പി . സി. തോമസ് ഹോസ്റ്റൽ, തൃശൂർ-358
സി.എഫ്.എൽ.ടി.സി, നാട്ടിക -435
ജ്യോതി സി.എഫ്.എൽ.ടി.സി, ചെറുതുരുത്തി-110
സെൻട്രൽ പ്രിസൻ ആന്റ് കറക്ഷൻ സെന്റർ-158
ജി.എച്ച് തൃശൂർ-32
കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി -46
ചാവക്കാട് താലൂക്ക് ആശുപത്രി -0
ചാലക്കുടി താലൂക്ക് ആശുപത്രി -09
കുന്നംകുളം താലൂക്ക് ആശുപത്രി -19
ജി.എച്ച്. ഇരിങ്ങാലക്കുട -21
ഡി.എച്ച്. വടക്കാഞ്ചേരി -07
എം.എം.എം. കോവിഡ് കെയർ സെന്റർ തൃശൂർ-81
അമല ആശുപത്രി-57
ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ-67
മദർ ആശുപത്രി -25
തൃശൂർ കോ-ഓപ്പറേറ്റീവ് ആശുപത്രി -09
എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ-04
ഇരിങ്ങാലക്കുട കോ – ഓപ്പറേറ്റീവ് ആശുപത്രി -09
ക്രാഫ്റ്റ് ഹോസ്പിറ്റൽ കൊടുങ്ങല്ലൂർ – 03
രാജാ ആശുപത്രി ചാവക്കാട് – 05
അശ്വിനി ഹോസ്പിറ്റൽ തൃശൂർ- 22
സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -14
മലങ്കര ഹോസ്പിറ്റൽ കുന്നംകുളം – 12
റോയൽ ഹോസ്പിറ്റൽ കുന്നംകുളം – 03
സെന്റ് ആന്റണിസ് പഴുവിൽ – 9
അൻസാർ ഹോസ്പിറ്റൽ പെരുമ്പിലാവ്- 02
യൂണിറ്റി ഹോസ്പിറ്റൽ കുന്നംകുളം-03
സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശൂർ-14
ജെം ഹോസ്പിറ്റൽ ചെമ്പുക്കാവ് – 01
6749 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.
തിങ്കളാഴ്ച 951 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 346 പേർ ആശുപത്രിയിലും 605 പേർ വീടുകളിലുമാണ്.
തിങ്കളാഴ്ച മൊത്തം 4490 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 3682 പേർക്ക് ആന്റിജൻ പരിശോധനയും, 660 പേർക്ക് ആർടി-പിസിആർ പരിശോധനയും 148 പേർക്ക് ട്രുനാറ്റ് /സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 3,07,093 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.തിങ്കളാഴ്ച 410 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 98,799 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 24 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. തിങ്കളാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ്സ്റ്റാൻഡുകളിലുമായി 380പേരെ ആകെ സ്ക്രീനിംഗ് ചെയ്തു.