സംസ്ഥാനത്ത് (നവംബർ 7) 7201 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് 7201 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1042, കോഴിക്കോട് 971, തൃശൂര്‍ 864, തിരുവനന്തപുരം 719, ആലപ്പുഴ 696, മലപ്പുറം 642, കൊല്ലം 574, കോട്ടയം 500, പാലക്കാട് 465, കണ്ണൂര്‍ 266, പത്തനംതിട്ട 147, വയനാട് 113, ഇടുക്കി 108, കാസര്‍ഗോഡ് 94 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കാട്ടാക്കട സ്വദേശി ദിനേശ് കുമാര്‍ (55), കാഞ്ഞിരംകുളം സ്വദേശി ദേവരാജ് (60), കൊല്ലം കരുനാഗപ്പള്ളി സ്വദേശി സോമനാഥന് (64), കൊല്ലം സ്വദേശി താജുദ്ദീന് (75), പത്തനംതിട്ട പെരിങ്ങനാട് സ്വദേശി ബിനുരാജ് (42), പത്തനംതിട്ട സ്വദേശി മുഹമ്മദ് മുസ്തഫ (81), കടമ്പനാട് സ്വദേശി വി.എം. ഡാനിയല്‍ (82), ആലപ്പുഴ മാരാരിക്കുളം സ്വദേശി ജോര്‍ജ് (77), ചേര്‍ത്തല സ്വദേശിനി ക്രിസ് (30), ചേര്‍ത്തല സ്വദേശി സോമസുന്ദരന്‍ പിള്ള (63), കരുവാറ്റ സ്വദേശി ബാലകൃഷ്ണന് (69), കോട്ടയം മുല്ലശേരി സ്വദേശി ഗോപിനാഥന് നായര്‍ (57), എറണാകുളം തേവര സ്വദേശിനി അമ്മിണി പുരുഷോത്തമന് (63), പട്ടിമറ്റം സ്വദേശി കെ.എന്‍. ശശി (66), ഈസ്റ്റ് കൊച്ചി സ്വദേശി രാധാകൃഷ്ണന് (72), വാരാപ്പുഴ സ്വദേശി തമ്പി (59), തൃശൂര്‍ മിനലൂര്‍ സ്വദേശി ഗോപാലന് (62), ഇരിങ്ങാലക്കുട സ്വദേശി ശ്രീധരന് (82), മുണ്ടൂര്‍ സ്വദേശിനി ബിന്ദു (48), മലപ്പുറം ചേലാക്കടവ് സ്വദേശി താമി (75), കളികാവ് സ്വദേശി മുഹമ്മദ് (70), വട്ടള്ളൂര്‍ സ്വദേശി കുഞ്ഞിമുഹമ്മദ് (80), കോഴിക്കോട് കാലാരിക്കല്‍ സ്വദേശി അബൂബക്കര്‍ (78) കണ്ണൂര്‍ ആന്തൂര്‍ സ്വദേശി സി.പി. അബ്ദു (59), ചേലാട് സ്വദേശി അബ്ദുള്‍ അസീസ് (85), തളിപ്പറമ്പ് സ്വദേശി മുഹമ്മദ് കുഞ്ഞി (55), പഴയങ്ങാടി സ്വദേശിനി മറിയം (61), കതിരൂര്‍ സ്വദേശിനി നഫീസ (60) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1668 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 96 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6316 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 728 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
തൃശൂർ ജില്ലയിൽ 864 പേർക്ക് കൂടി കോവിഡ്
തൃശൂർ ജില്ലയിൽ 07/11/2020 ശനിയാഴ്ച 864 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 423 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10,109 ആണ്. തൃശൂർ സ്വദേശികളായ 101 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 45,832 ആണ്. 35,376 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തത്. ജില്ലയിൽ ശനിയാഴ്ച്ച സമ്പർക്കം വഴി 840 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 7 ആരോഗ്യ പ്രവർത്തകർക്കും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 11 പേർക്കും, രോഗ ഉറവിടം അറിയാത്ത 6 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 68 പുരുഷൻമാരും 53 സ്ത്രീകളും പത്ത് വയസ്സിനു താഴെ 31 ആൺകുട്ടികളും 32 പെൺകുട്ടികളുമുണ്ട്. രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലും കഴിയുന്നവർ:
ഗവ. മെഡിക്കൽ കോളേജ്, തൃശൂർ – 255
എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് -66
സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ – സി.ഡി മുളങ്കുന്നത്തുകാവ് – 18
കില ബ്ലോക്ക് 1, മുളങ്കുന്നത്തുകാവ് തൃശൂർ-40
കില ബ്ലോക്ക് 2, മുളങ്കുന്നത്തുകാവ് തൃശൂർ- 65
സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-197
വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1, വേലൂർ-145
വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2, വേലൂർ-239
സി.എഫ്.എൽ.ടി.സി കൊരട്ടി – 53
പി.സി. തോമസ് ഹോസ്റ്റൽ, തൃശൂർ-333
സി.എഫ്.എൽ.ടി.സി, നാട്ടിക -484
ജ്യോതി സി.എഫ്.എൽ.ടി.സി, ചെറുതുരുത്തി-130
സെൻട്രൽ പ്രിസൻ ആന്റ് കറക്ഷൻ സെന്റർ വിയ്യൂർ-50
ജനറൽ ആശുപത്രി തൃശൂർ-33
കൊടുങ്ങലൂർ താലൂക്ക് ആശുപത്രി -36
ചാവക്കാട് താലൂക്ക് ആശുപത്രി -12
ചാലക്കുടി താലൂക്ക് ആശുപത്രി -11
കുന്നംകുളം താലൂക്ക് ആശുപത്രി -25
ജനറൽ ആശുപത്രി ഇരിങ്ങാലക്കുട -21
ജില്ലാ ആശുപത്രി വടക്കാഞ്ചേരി -05
എം. എം. എം. കോവിഡ് കെയർ സെന്റർ തൃശൂർ-60
അമല ആശുപത്രി-73
ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ -61
മദർ ആശുപത്രി -16
തൃശൂർ കോ ഓപറേറ്റീവ് ആശുപത്രി -14
എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ -05
ഇരിങ്ങാലക്കുട കോ ഓപറേറ്റീവ് ആശുപത്രി -08
ക്രാഫ്റ്റ് ഹോസ്പിറ്റൽ കൊടുങ്ങല്ലൂർ – 00
രാജാ ആശുപത്രി ചാവക്കാട് – 13
അശ്വിനി ഹോസ്പിറ്റൽ തൃശൂർ – 11
സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -10
മലങ്കര ഹോസ്പിറ്റൽ കുന്നംകുളം – 08
റോയൽ ഹോസ്പിറ്റൽ കുന്നംകുളം – 01
സെന്റ് ആന്റണീസ് പഴുവിൽ – 07
അൻസാർ ഹോസ്പിറ്റൽ പെരുമ്പിലാവ്- 00
യൂണിറ്റി ഹോസ്പിറ്റൽ കുന്നംകുളം – 02
സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശൂർ-08
6730 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.ശനിയാഴ്ച 961 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 344 പേർ ആശുപത്രിയിലും 617 പേർ വീടുകളിലുമാണ്. മൊത്തം 7862 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 6196 പേർക്ക് ആന്റിജൻ പരിശോധനയും 1423 പേർക്ക് ആർടി-പിസിആർ പരിശോധനയും 243 പേർക്ക് ട്രുനാറ്റ് /സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 3,42,425 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 430 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,00,983 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 39 പേർക്ക് സൈക്കോ സോഷ്യൽ കൗൺസലർമാർ വഴി കൗൺസലിംഗ് നൽകി. ശനിയാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ്സ്റ്റാൻഡുകളിലുമായി 495 പേരെ ആകെ സ്ക്രീനിംഗ് ചെയ്തു.