സ്വാതിതിരുനാള്‍ സംഗീത- നൃത്തോത്സവത്തിന് തിരി തെളിഞ്ഞു
നാദോപാസന സംഗീതസഭ സംഘടിപ്പിക്കുന്ന സ്വാതിതിരുനാള്‍ സംഗീതോത്സവം മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ കൂടിയാട്ടം കലാകാരന് ഡോ. വേണുജി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: നാദോപാസന സംഗീതസഭ സംഘടിപ്പിക്കുന്ന സ്വാതിതിരുനാള്‍ സംഗീതോത്സവത്തിന് തുടക്കമായി. മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന സംഗീതോത്സവം കൂടിയാട്ടം കലാകാരന് ഡോ. വേണുജി ഉദ്ഘാടനം ചെയ്തു. നാദോപാസന പ്രസിഡന്റ് സോണിയാ ഗിരി അധ്യക്ഷത വഹിച്ചു. ആവണങ്ങാട്ടുകളരി അഡ്വ. എ.യു. രഘുരാമ പണിക്കര്‍ മുഖ്യാതിഥിയായി.
അച്യുത് ശങ്കര്‍ എസ്. നായര്‍ മുഖ്യപ്രഭാഷണം നടത്തി. വിവിധ മേഖലകളില്‍ ശ്രദ്ധേയരായ ഡോ. വേണുജി, നിര്‍മല പണിക്കര്‍, കലാനിലയം ഗോപി എന്നിവരെ വേദിയില്‍ ആദരിച്ചു. നഗരസഭ കൗണ്‍സിലര്‍ സ്മിത കൃഷ്ണകുമാര്‍, യുഎസ്എ സ്വാതി സംഗീത സഭയുടെ സാരഥി മുരളി വല്ലത്ത്, ശിവ രാമകൃഷ്ണന്, സുശീലാ മാരാര്‍, പി. നന്ദകുമാര്‍, ഉണ്ണികൃഷ്ണ മേനോന്, ആശാ സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.
കൊച്ചിന് വിശ്വനാഥും സംഘവും അവതരിപ്പിച്ച സുന്ദര നാരായണ കൃതികളോടെ കലാപരിപാടികള്‍ക്ക് തുടക്കമായി. തുടര്‍ന്ന് പ്രശസ്ത സംഗീതജ്ഞന് ഹരീഷ് ശിവരാമകൃഷ്ണനും സംഘവും അവതരിപ്പിച്ച കര്‍ണാടക സംഗീതക്കച്ചേരി അരങ്ങേറി. ഇന്ന് അഖിലേന്ത്യാ സംഗീതമത്സരം നടക്കും. നാലുദിനങ്ങളിലായി പ്രശസ്ത കലാകാരന്മാര് അവതരിപ്പിക്കുന്ന കര്‍ണാടക സംഗീത കച്ചേ രി, ജുഗല്‍ ബന്ദി, സൂഫി സംഗീതം, ബൗള്‍ സംഗീതം, ഭരതനാട്യം എന്നിവയും സംഗീതോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

അന്ധത പ്രതിരോധ വാരം നടത്തി
ബേബി ലോഹിതാക്ഷന് അനുസ്മരണം
ഒത്തുകൂടലുകള്‍ പരസ്പരം വളരാന്‍ സഹായിക്കട്ടെ; ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്കും ജീവനകാര്‍ക്കും യാത്രയയപ്പ് നല്കി
ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്കൂളില്‍ വേനല്‍ക്കാല ക്യാമ്പിന് തുടക്കമിട്ടു
കേരള ബാര്‍ കൗണ്‍സില്‍ തെരെഞ്ഞെടുപ്പിന്റെ ഭാഗമായി ക്യാമ്പയിന് സംഘടിപ്പിച്ചു