രൂപത കേരള ലേബര്‍ മൂവ്മെന്റ് മേയ് ദിനാഘോഷം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട രൂപത കേരള ലേബര്‍ മൂവ്മെന്റ് സംഘടിപ്പിച്ച മേയ് ദിനാഘോഷം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: രൂപത കേരള ലേബര്‍ മൂവ്മെന്റ് സംഘടിപ്പിച്ച മേയ് ദിനാഘോഷം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. കെഎല്‍എം ഡയറക്ടര്‍ ഫാ. ജോസ് പുല്ലൂപറമ്പില്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. എടക്കുളം പള്ളി വികാരി ഫാ. ജോണ്സന് മാനാടന്‍ അനുഗ്രഹപ്രഭാഷണം നടത്തി. കെഎല്‍എം സംസ്ഥാന പ്രസിഡന്റ് ജോസ് മാത്യു ഊക്കന്‍ മേയ്ദിന സന്ദേശം നല്കി തൊഴിലാളികളെ ആദരിച്ചു.
കെഎല്‍എം രൂപത സെക്രട്ടറി ജോസഫ് പുതുപറമ്പില്‍ ബിസിനസ് എക്സലന്‍സ് അവാര്‍ഡ് നല്കി ആദരിച്ചു. ബാലകലാപ്രതിഭ അഭിഷിക്തിനെ പൂമംഗലം ഗ്രാമപഞ്ചായത്തംഗം താര അനിലും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി മികച്ച കര്‍ഷകരെയും ആദരിച്ചു. എടക്കുളം മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ പ്രീതി സിഎച്ച്എഫ്, കെഎല്‍എം രൂപത വൈസ് പ്രസിഡന്റ് മിനി ജോണ്സന് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഊക്കന്‍ കൊപ്ര ആന്‍ഡ് ഓയില്‍ മില്‍ എംഡി യു.എ. പാപ്പച്ചന്, കെഎല്‍എം രൂപത പ്രസിഡന്റ് ബാബു തോമസ് എന്നിവര്‍ പ്രസംഗിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കല്പറമ്പ് ബിവിഎം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മെറിറ്റ് ഡേ ആഘോഷിച്ചു
വിശുദ്ധ തോമസ് മൂര്‍ ദിനാചരണം നടത്തി
ദീപിക നമ്മുടെ ഭാഷാ പദ്ധതി താഴെക്കാട് സെന്റ് സെബാസ്റ്റ്യന്‍ യുപി സ്കൂളില്‍
ഇരിങ്ങാലക്കുട കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്തില്‍ ആദരം സംഘടിപ്പിച്ചു
കാറളം സര്‍വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാര്‍ഡ് നല്കി
ഇരട്ട സ്വര്‍ണവുമായി ദേശീയ ചാമ്പ്യനായി കോണത്തുകുന്ന് സ്വദേശി ഷമീലുദ്ദീന്‍