ഇരിങ്ങാലക്കുട നഗരസഭയിൽ പുതിയ ചെയർപേഴ്സണായി പുത്തൻ കാർ
ഇരിങ്ങാലക്കുട: നഗരസഭയിൽ ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച് ചെയർപേഴ്സൺ ആകുന്ന ആളെ കാത്തിരിക്കുന്നത് പുത്തൻ കാറാണ്. അതു ഫാൻസി നമ്പറിലുള്ള പുതുപുത്തൻ വാഹനം. മഹേന്ദ്ര സൈലോ എന്ന കാറായിരുന്നു കഴിഞ്ഞ ഭരണസമിതിയിലെ ചെയർപേഴ്സന്റെ വാഹനം. ആ കാലഘട്ടത്തിൽ തന്നെയാണു പുതിയ വാഹനം വാങ്ങിക്കുന്നതിനുള്ള തീരുമാനം പാസാക്കിയതും. 10 ലക്ഷം വരെ ഇതിനായി ചെലവഴിക്കാമെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണു ഈ തീരുമാനം കൈക്കൊണ്ടത്. ഇതനുസരിച്ച് മാരുതിയുടെ എർട്ടിക്ക എന്ന കാറാണു ഇരിങ്ങാലക്കുട നഗരസഭ വാങ്ങിയിരിക്കുന്നത്. ഈ കാർ ഇപ്പോൾ ഉപയോഗിക്കുന്നതു നഗരസഭ ഇൻചാർജുള്ള സെക്രട്ടറിയാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞു പുതിയ ഭരണസമിതി അധികാരത്തിലേറുമ്പോൾ പുതിയ കാർ ചെയർപേഴ്സണു ലഭിക്കും. ചെയർപേഴ്സന്റെ പഴയ വാഹനമായിരിക്കും സെക്രട്ടറിക്കു ലഭിക്കുക.

നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
സ്വന്തം ശ്മശാനമില്ലാതെ ഇരിങ്ങാലക്കുട നഗരസഭ
സാമൂഹ്യവിരുദ്ധരുടെ താവളമായി ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ ജലസംഭരണി പരിസരം
ക്രൈസ്റ്റ് കോളജില്‍ വിഭവസമൃദ്ധമായി മെഗാസദ്യ
അമൃത് പദ്ധതിക്ക് സിഗ്നല്‍ കിട്ടാതെ ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്
പി.വി. പൗലോസ് മാസ്റ്റര്‍ സാമൂഹ്യശ്രീ പുരസ്കാരം രമേശ് ചെന്നിത്തലയ്ക്ക് മാധ്യമശ്രീപുരസ്കാരം സെബി മാളിയേക്കലിനും എ. ജീവന് കുമാറിനും