കാറളം പഞ്ചായത്തില്‍ കര്‍ഷക ദിനാചരണം സംഘടിപ്പിച്ചു
കാറളം പഞ്ചായത്തും കൃഷിഭവനും സംയുക്തമായി കാറളം കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച കര്‍ഷക ദിനാചരണം അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കാറളം പഞ്ചായത്തും കൃഷിഭവനും സംയുക്തമായി ആഘോഷിക്കുന്ന കര്‍ഷക ദിനാചരണം കാറളം കമ്മ്യൂണിറ്റി ഹാളില്‍ വച്ച് സംഘടിപ്പിച്ചു. അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. കെ. സുധീഷ്, ടി.ജി. ശങ്കരനാരായണന് എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു.
കാറളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ സുനില്‍, പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം. സുധീര്‍ദാസ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സരിത വിനോദ്, ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മിനി രാജന്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പ്രസീന സജയന്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അജയന് തറയില്‍, കാറളം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.എന്‍. ഉണ്ണികൃഷ്ണന്, വാര്‍ഡംഗങ്ങളായ പ്രിയ അനില്‍, കെ.ബി. ഷമീര്‍, പഞ്ചായത്ത് സെക്രട്ടറി എം.എസ്. വിഷ്ണു, സിഡിഎസ് ചെയര്‍പേഴ്സണ്‍ ജിജി ഗോപി എന്നിവര്‍ സംസാരിച്ചു. കാറളം കൃഷി ഓഫീസര്‍ അനഘ വി. ഗോപാല്‍ സ്വാഗതം ആശംസിച്ചു. വിവിധ വിഭാഗങ്ങളായി 15 മികച്ച കര്‍ഷകരെ ആദരിച്ചു. വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ആളൂര്‍ പഞ്ചായത്തില്‍ കര്‍ഷക ദിനാചരണം സംഘടിപ്പിച്ചു
കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സഹകരണ ഓണ വിപണി ഉദ്ഘാടനം ചെയ്തു
വിയര്‍പ്പുതുള്ളികളാല്‍ നാടിന്റെ സമൃദ്ധി തീര്‍ക്കുന്നവരാണ് കര്‍ഷകര്‍: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഇരിങ്ങാലക്കുട നഗരസഭയുടെയും ഇരിങ്ങാലക്കുട, പൊറത്തിശേരി കൃഷിഭവനുകളുടെയും സംയുക്താഭിമുഖ്യത്തില്‍ കര്‍ഷക ദിനാചരണം സംഘടിപ്പിച്ചു
ദന്തശുചിത്വം: ബ്രെയ്ലി കൈപ്പുസ്തകം പ്രകാശനം ചെയ്തു
വയര്മെന്മാര്ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും സമൂഹത്തോട് ഉത്തരവാദിത്വമുണ്ട്: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ