നിരഞ്ജന വായനശാലയുടെ ജലസാക്ഷരതാ യജ്ഞം അഞ്ചാം വര്‍ഷത്തിലേക്ക്
വേളൂക്കര പഞ്ചായത്തിലെ നിരഞ്ജന വായനശാലയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ജലസാക്ഷരതാ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച നീന്തല്‍ പരിശീലന പരിപാടി.
ഇരിങ്ങാലക്കുട: വേളൂക്കര പഞ്ചായത്തിലെ പൂന്തോപ്പ് ദേശത്തിന്റെ സാംസ്കാരിക കേന്ദ്രമായ നിരഞ്ജന വായനശാലയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ജലസാക്ഷരതാ പദ്ധതി അഞ്ചാം വര്‍ഷത്തിലേക്ക് കടന്നു. 12, 13, 14, 15 വാര്‍ഡുകളിലെ മൂന്ന് വയസിന് മുകളിലുള്ള എല്ലാവരെയും ജലസാക്ഷരരാക്കുക എന്ന ലക്ഷ്യത്തോടെ സൗജന്യ നീന്തല്‍ പരിശീലനമാണ് വായനശാല സംഘടിപ്പിക്കുന്നത്. 15 അടിയോളം താഴ്ചയുള്ള പഞ്ചായത്തിന്റെ പുല്ലേക്കുളത്തിലാണ് പരിശീലനം നടക്കുന്നത്. പതിനായിരക്കണക്കിന് ആളുകള്‍ക്ക് നീന്തല്‍ പരിശീലനം നല്കിയ മൂത്തേടത്ത് ഹരിലാലിന്റെ നേതൃത്വത്തിലുള്ള ജീവന് രക്ഷാ സ്വിമ്മിംഗ് അക്കാദമിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഹരിലാലിനൊപ്പം സജീവന്, ബിജുമോന്, നവീന്‍ പോണോളി, സോണി, ആകാശ് എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. ജീവന്‍രക്ഷയ്ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടുള്ള ശാസ്ത്രീയ പരിശീലന രീതിയാണ് ക്യാമ്പില്‍ പിന്തുടരുന്നത്. കുട്ടികളില്‍ വെള്ളത്തോടുള്ള ഭയം മാറ്റി ആത്മവിശ്വാസം വളര്‍ത്തുക, അടിയന്തിര ഘട്ടങ്ങള്‍ സ്വയം നേരിടാന്‍ പ്രാപ്തരാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആദ്യ ദിനങ്ങളില്‍ ഓരോരുത്തരുടെയും ശരീരഭാരത്തിന് അനുയോജ്യമായ കാറ്റ് നിറച്ച ട്യൂബുകള്‍ നല്‍കിയാണ് പരിശീലനം ആരംഭിക്കുന്നത്. 32 ആണ്‍കുട്ടികളും 24 പെണ്‍കുട്ടികളും 15 അമ്മമാരുമടക്കം നിരവധിയാളുകളാണ് നിലവില്‍ പരിശീലന ക്യാമ്പില്‍ പങ്കാളികളാകുന്നത്. ക്യാമ്പ് പൂര്‍ത്തിയാക്കി 50 മീറ്റര്‍ ദൂരം പരസഹായമില്ലാതെ നീന്തുന്നവര്‍ക്ക് അക്കാദമിയുടെ ഔദ്യോഗിക സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും. നിരഞ്ജന വായനശാല പ്രസിഡന്റ് പുഷ്പന് മടത്തിങ്കല്‍, സെക്രട്ടറി സന്തോഷ് അമ്പാട്ട്, പ്രവര്‍ത്തകരായ സജി മാസ്റ്റര്‍ ആലയില്‍, ജോണി ചെതലന്‍, ഗോപി കൈതവളപ്പില്‍, വിജേഷ് എന്നിവര്‍ ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിവരുന്നു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മുരിയാട് പഞ്ചായത്ത് ഗ്രാമോത്സവം 2026: ആദരവ് സമ്മേളനം സംഘടിപ്പിച്ചു
കള്ളുഷാപ്പ് മാറ്റിസ്ഥാപിക്കണം; പൊറത്തിശേരി വീ വണ്‍ നഗര്‍ നിവാസികളുടെ സമരം 18 ാം വാരത്തിലേക്ക്
ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളില്‍ സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം
തളിയക്കോണം ബാപ്പുജി സ്റ്റേഡിയം; നിര്‍മാണം പൂര്‍ത്തിയായില്ല
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
ട്രാന്‍സ്ഫോര്‍മര്‍ പുനഃസ്ഥാപിക്കാത്തത്; തെക്കുംപാടത്തെ കര്‍ഷകര്‍ ദുരിതത്തില്‍