ഇരിങ്ങാലക്കുട ടൗണ്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ഇന്‍ഷ്വറന്‍സ് മേഖലയിലേക്കും ചുവടുവക്കുന്നു
ഇരിങ്ങാലക്കുട: സഹകരണ മേഖലയിലെ അതികായകരായ ഐടിയു ബാങ്ക് ഐസിഐസിഐ ബാങ്കുമായി കൈകോര്‍ത്തുകൊണ്ടു ഇന്‍ഷ്വറന്‍സ് മേഖലയിലേക്കും ചുവടുവക്കുന്നു. ലൈഫ് ഇന്‍ഷ്വറന്‍സ് ആരംഭിക്കുന്നതിന്റെ ഔദ്യോഗിക ഉദ്ഘാടനം ഐടിയു ബാങ്ക് ചെയര്മാന് എം.പി. ജാക്സണ് നിര്‍വഹിച്ചു. ലൈഫ് ഇന്‍ഷ്വറന്‍സിനു പുറമെ ജനറല്‍, ഹെല്‍ത്ത് ഇന്‍ഷ്വറന്‍സുകളും ഉടന്‍ ആരംഭിക്കുമെന്നു ചെയര്മാന് അറിയിച്ചു. ഐടിയു ബാങ്ക് സിഇഒ ടി.കെ. ദിലീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഐസിഐസിഐ ബാങ്ക് ഇന്‍ഷ്വറന്‍സ് വിഭാഗം എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ഭവാനി സിംഗ് പത്താനിയ, സീനിയര്‍ വൈസ് പ്രസിഡന്റ് ഭരത് ഗുണ്ടി, റിലേഷന്‍ഷിപ്പ് മാനേജര്‍ ടോം വര്‍ഗീസ്, അസോസിയേറ്റ് വൈസ് പ്രസിഡന്റ് ആര്. മധുസൂദനന്, അസോസിയേറ്റ് റിലേഷന്‍ഷിപ്പ് മാനേജര്‍ സച്ചിന് തോമസ്, ഐടിയു ബാങ്ക് വൈസ് ചെയര്മാന് അഡ്വ. പി.ജെ. തോമസ്, ഐടിയു ബാങ്ക് പ്രിന്‍സിപ്പല്‍ ഓഫീസര്‍ പി. സതീഷ് എന്നിവര്‍ പ്രസംഗിച്ചു.