ഓപ്പറേഷന് റാണ, വീണ്ടും യുവാവ് കഞ്ചാവുമായി പിടിയില്‍
ഇരിങ്ങാലക്കുട: യുവാവ് കഞ്ചാവുമായി പിടിയില്‍. ഇരിങ്ങാലക്കുട കനാല്‍ ബെയ്സില്‍ കണിയാപുരം വീട്ടില്‍ ഫാബ്രിക് ചാണ്ടി എന്ന് വിളിക്കുന്ന ലിഹിന്‍ ആന്റണി (27) യുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വില്‍പ്പനക്കായി വീട്ടില്‍ സൂക്ഷിച്ച് വച്ചിരുന്ന കഞ്ചാവ് ഡോഗ് സ്ക്വാഡില റാണയുടെ സഹായത്തോടെ കണ്ടെത്തുകയായിരുന്നു. അലുമിനിയം ഫാബ്രിക്കേഷന്‍ വര്ക്കിനെന്ന വ്യാജേന വര്‍ക്കിനാവശ്യമായ ടൂളുകള്‍ ബാഗിലാക്കി അതിനിടയില്‍ കഞ്ചാവ് കടത്തി വില്‍പ്പന നടത്തുകയാണ് ഇയാളുടെ പതിവ് രീതി. ഫാബ്രിക്കേഷന്‍ പണിക്കെന്ന വ്യാജേന വയനാട് പോയി വില്‍പ്പനക്കായി കഞ്ചാവു കൊണ്ടുവന്ന സമയം പോലീസ് തന്ത്രപൂര്‍വം വലയിലാക്കുകയായിരുന്നു. വയനാട്ടില്‍ നിന്ന് കഞ്ചാവ് വില്‍പ്പനക്കായി സംഘം ചേര്‍ന്ന് തൃശൂരിലേക്ക് എത്തിക്കുന്നുണ്ടെന്ന് തൃശൂര്‍ റൂറല്‍ എസ് പി ആര് വിശ്വനാഥിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. പി.ആര് രാജേഷിന്റെ നിര്‍ദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഇന്‍സ്പെക്ടര്‍ അനീഷ് കരീമും സംഘവും നടത്തിയ പരിശോധനയിലാണ് വില്‍പ്പനക്ക് വച്ച കഞ്ചാവ് ശേഖരം പിടികൂടിയത്. റൂറല്‍ ജില്ലാ പോലീസിന്റെ ഡോഗ് സ്ക്വോഡിലെ ചുണക്കുട്ടന് 331-ാം നമ്പര്‍ ഡോഗ് റാണയുടെ സഹായത്താലാണ് പരിശോധന നടത്തിയത്. കഞ്ചാവിന്റെ മണം കിട്ടിയാല്‍ റാണ പിടികൂടിയിരിക്കും. എസ്സ്.ഐ. അനൂപ് പി.ജി, എ .എസ്സ്.ഐ. ജസ്റ്റിന്, വനിതാ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ നിഷി സിദ്ധാര്ത്ഥന് ,സി.പി. ഒ. വൈശാഖ് മംഗലന്‍, ഡോഗ് സ്ക്വോഡ് അംഗങ്ങളായ സി.പി. ഒ മാരായ രാകേഷ്, ജോജോ, സുജീഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

വില്‍പ്പനയ്ക്കായി കടത്തിയ മദ്യവുമായി യുവാവ് അറസ്റ്റില്‍
മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി വിപിന്‍ നാരയണന് അറസ്റ്റില്‍
ഓപ്പറേഷന് തൂഫാന്: കയ്പമംഗലത്ത് ഹാഷിഷ് ഓയില്‍ പിടികൂടിയ കേസില്‍ പ്രതികളുടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി
മീന്‍ വാങ്ങാന്‍ ചെന്നതിനുള്ള വൈരാഗ്യത്താല്‍ ആക്രമണം; പ്രതി പിടിയില്‍
കാറിന് നേരെ കല്ലെറിഞ്ഞ് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍