നിര്‍മാണം പൂര്‍ത്തീകരിച്ച വീടുകളുടെ മുരിയാട് പഞ്ചായത്ത് തല പ്രഖ്യാപനം നടത്തി
മുരിയാട്: ലൈഫ് പദ്ധതിയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച വീടുകളുടെ മുരിയാട് പഞ്ചായത്ത് തല പ്രഖ്യാപനം നടത്തി. പ്രഖ്യാപനം പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി നിര്‍വഹിച്ചു. എല്ലാവര്ക്കും ഓരോ എല്‍ഇഡി ബള്ബുകള്ക്കൂടി നല്കി ഊര്‍ജ സംരക്ഷണത്തിന്റെ പ്രാധാന്യം നല്കി കൊണ്ടാണു ഉദ്ഘാടനം നിര്‍വഹിച്ചത്. ക്ഷേമകാര്യ സമിതി ചെയര്മാന് രതി ഗോപി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.പി. പ്രശാന്ത്, വിഇഒ കൃഷ്ണകുമാര്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.യു. വിജയന്, പ്രതിപക്ഷ നേതാവ് തോമസ് തൊകലത്ത് എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്ത് അംഗങ്ങള്‍, ജീവനക്കാര്‍ എന്നിവര്‍ സന്നിഹിതരായി. ലൈഫ് പദ്ധതിയില്‍ 59 വീടുകളുടെ നിര്‍മാണമാണു മുരിയാട് പഞ്ചായത്തില്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്.