ദമ്പതികള്‍ സഞ്ചരിച്ചിരുന്ന ബൈക്കിൽ ലോറി തട്ടി ഭാര്യ മരിച്ചു
ഇരിങ്ങാലക്കുട: ദമ്പതികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തില്‍പെട്ട് ഭാര്യ മരിച്ചു. കൊടകര മൂന്നുമുറി സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് പള്ളി കപ്യാര് കോടാലി മേലൂക്കാരന്‍ ലൂവിസിന്റെ ഭാര്യ മേഴ്സി (47) ആണ് മരിച്ചത്. വല്ലക്കുന്നിലെ ഇവരുടെ ബന്ധുവിന്റെ മരണവീട്ടില്‍ നിന്നും വരുന്ന വഴി ലോറി തട്ടിയാണ് ദാരുണമായ അപകടമുണ്ടായത്. ബൈക്ക് ഓടിച്ചിരുന്ന ഭര്‍ത്താവ് ലൂവിസിന് പരിക്കുണ്ട്. അപകടമുണ്ടായ ഉടന്‍ തന്നെ നാട്ടുകാരും സമീപത്തെ ഓട്ടോറിക്ഷ തൊഴിലാളികളും അപകടത്തില്‍പെട്ടവരെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ലിസ്മി, ആഞ്ചലോസ് എന്നിവര്‍ മക്കളാണ്. ഇരിങ്ങാലക്കുട പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.

ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി
സ്റ്റീഫന്‍ സി. തോമസ് നിര്യാതനായി
മുന്‍ ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാതറിന് പോള്‍ അന്തരിച്ചു
സിസ്റ്റര്‍ ജുസ്തീന (82) നിര്യാതയായി