കെ.എന്‍. നാരായണമേനോന് (82) ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട: വെട്ടിക്കര നനദുര്‍ഗ നവഗ്രഹ ക്ഷേത്രം ട്രസ്റ്റിയും സെക്രട്ടറിയുമായ കെ.എന്‍. നാരായണമേനോന് (82) നിര്യാതനായി. ഇരിങ്ങാലക്കുട എംജി റോഡ് കൊറവങ്ങാട്ട് കുടുംബാംഗമാണ്. 1993 മുതല്‍ വെട്ടിക്കര ക്ഷേത്രത്തിനു ട്രസ്റ്റി ചുമതല വഹിച്ച അദ്ദേഹം ഹിന്ദുമതാചാരപ്രകാരം ഏതു മതത്തില്‍പ്പെട്ടവര്‍ക്കും ക്ഷേത്രദര്‍ശനം അനുവദിച്ചു. ഹിന്ദു ആചാരപ്രകാരം ഏതു മതസ്ഥര്‍ക്കും ക്ഷേത്രത്തില്‍ വിവാഹം നടത്തുന്നതിനും സൗകര്യമൊരുക്കി. ക്ഷേത്ര ഉത്സവത്തിനു ആനയെ ഒഴിവാക്കി രഥോത്സവം നടപ്പാക്കാനും മുന്‍കൈയെടുത്തു. വെട്ടിക്കര മേനോന് എന്നാണ് സുഹൃത്തുക്കള്‍ വിളിച്ചിരുന്നത്. ഇരിങ്ങാലക്കുട സേവാഭാരതി മുഖേന ട്രസ്റ്റ് ഗവണ്മെന്റ് സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കു സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രം ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട സേവാഭാരതിക്കു ആംബുലന്‍സ് വാങ്ങി നല്‍കുകയും നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുകയും ചെയ്തിട്ടുണ്ട്. ഭാര്യ: വി. രുക്മിണി (റിട്ട. അധ്യാപിക, എല്‍ബിഎസ്എം എച്ച്എസ്എസ്, അവിട്ടത്തൂര്‍). മകള്‍: മിനി. മരുമകന്: അനൂപ്.

ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി
സ്റ്റീഫന്‍ സി. തോമസ് നിര്യാതനായി
മുന്‍ ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാതറിന് പോള്‍ അന്തരിച്ചു
സിസ്റ്റര്‍ ജുസ്തീന (82) നിര്യാതയായി