കോവിഡ് രോഗികള്‍ക്ക് സൗജന്യ വാഹന സൗകര്യമൊരുക്കി ജനപ്രതിനിധി
ഇരിങ്ങാലക്കുട: നഗരസഭ പരിധിയില്‍ കോവിഡ് രോഗികള്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും ആശ്വസിക്കാം. ആശുപത്രിയില്‍ പോകുന്നതിനു ഏതു സമയവും വാഹനം തയാറാണ്. കോവിഡ് ടെസ്റ്റ് പരിശോധനയ്ക്കും മറ്റു ആശുപത്രി സേവനങ്ങള്‍ക്കുമായി നഗരസഭ 13-ാം വാര്‍ഡ് കൗണ്‍സിലര്‍ ബിജു പോള്‍, സഹോദരന് ബിന്നി പോള്‍ എന്നിവരാണു സൗജന്യ വാഹന സൗകര്യമൊരുക്കിയത്. നഗരസഭ പരിധിയിലെ ഏതെങ്കിലും കുടുംബങ്ങള്‍ക്കു വാഹന സൗകര്യം ആവശ്യമെങ്കില്‍ ആ പ്രദേശത്തെ വാര്‍ഡ് കൗണ്‍സിലര്‍/ആശ വര്‍ക്കര്‍/നഗരസഭ ആരോഗ്യവിഭാഗം മുഖേന അറിയിച്ചാല്‍ വാഹനം വീടുകളിലെത്തി ആളുകളെ കൊണ്ടുപോയി തിരിച്ച് വീടുകളിലെത്തിക്കുന്ന രീതിയിലാണു സൗകര്യം ഒരുക്കിയിട്ടുള്ളത്. ഡ്രൈവറുടെ സുരക്ഷക്കായി ഡ്രൈവര്‍ കാബിന് വേര്‍ത്തിരിച്ചു. ഓരോ യാത്രക്കും ശേഷവും അണുനശീകരണം നടത്തുന്നുണ്ട്. വാഹനത്തില്‍ മാസ്ക്, സാനിറ്റൈസര്‍, ഗ്ലൗസ് എല്ലാം കരുതിയിട്ടുണ്ട്. ആവശ്യക്കാര്‍ ബിജുപോള്‍- 9446625001, ബിന്നി പോള്‍- 9061570474 എന്നീ നമ്പറുകളില്‍ വിളിച്ചാല്‍ കാര്‍ വീട്ടുപടിക്കലെത്തും.