കോവിഡ് ബാധിച്ച് മരിച്ചു-അശ്വതി (27)
ചെമ്മണ്ട: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരണമടഞ്ഞു. ചെമ്മണ്ട സ്വദേശി നെല്ലിശേരി സലീഷിന്റെ ഭാര്യ അശ്വതി (27) യാണ് കോവിഡ് ബാധിച്ചു മരിച്ചത്. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. എട്ടു മാസം ഗര്‍ഭിണിയായിരുന്നു. യുവതിക്ക് ന്യൂമോണിയ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയായിരുന്നു. സംസ്കാരം മുക്തിസ്ഥാനില്‍ നടത്തി.