കോവിഡ് പ്രതിരോധത്തിന് വാഹനം നല്കി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് മാതൃകയായി
മുരിയാട്: കോവിഡ് പ്രതിരോധത്തിനു വാഹനം നല്കി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് മാതൃകയായി. മുരിയാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് കെ.യു. വിജയനാണു തന്റെ ഒമിനി വാന്‍ കോവിഡ് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പൂര്‍ണമായും പഞ്ചായത്തിനു വിട്ടു നല്‍കിയത്. രോഗികളെ കൊണ്ടുവരാനും വാക്സിനേഷന്, ആര്‍ടിപിസിആര്‍ ടെസ്റ്റ് തുടങ്ങിയവയ്ക്കും പഞ്ചായത്തിന്റെ വാര് റൂമിന്റെ ആവശ്യങ്ങള്ക്കുമായിട്ടാണു ഈ വാഹനം ഉപയോഗിക്കുക. 24 മണിക്കൂറും പ്രവര്‍ത്തനനിരതമായി ഈ വാഹനം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. വാഹനം കെ.യു. വിജയന് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളിക്കു കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല ജയരാജ്, സെക്രട്ടറി പി. പ്രജിഷ്, പഞ്ചായത്തംഗങ്ങളായ തോമസ് തൊകലത്ത്, വൃന്ദകുമാരി, ശ്രീജിത്ത് എന്നിവര്‍ സന്നിഹിതരായി.

കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
മുരിയാട് പഞ്ചായത്ത് ഗ്രാമോത്സവം 2026: ആദരവ് സമ്മേളനം സംഘടിപ്പിച്ചു
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
കാറളം പഞ്ചായത്തില്‍ ചെണ്ടുമല്ലി വിളവെടുപ്പ് സംഘടിപ്പിച്ചു
പടിയൂര്‍ ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് ഓണാഘോഷം സംഘടിപ്പിച്ചു