കോവിഡാനന്തര ചികില്‍സക്കിടയില്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചു
ഇരിങ്ങാലക്കുട: സിപിഎം മുന്‍ ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ജില്ലാ എക്സിക്യുട്ടീവ് അംഗവുമായിരുന്ന അഡ്വ. ടി.എന്‍. മധു (51) ആണ് കോവിഡാനന്തര ചികില്‍സക്കിടയില്‍ മരിച്ചത്. കഴിഞ്ഞ മാസം 21 നു കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രി, തൃശൂര്‍ ഹാര്‍ട്ട് ആശുപത്രി, കളമശേരി രാജഗിരി ആശുപത്രി എന്നിവിടങ്ങളില്‍ ചികില്‍സയിലായിരുന്നു. കോവിഡ് മുക്തനായെങ്കിലും ന്യൂമോണിയ ബാധിക്കുകയായിരുന്നു. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ഇന്നലെ രാവിലെ 11 ഓടെയാണു മരണം സംഭവിച്ചത്. ഇടതുപക്ഷ പ്രസ്ഥാനത്തില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച അഡ്വ. ടി.എന്‍. മധു എസ്എഫ്ഐ ഏരിയ സെക്രട്ടറി, കല്ലംങ്കുന്ന് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഐക്കരക്കുന്ന് തറയില്‍ നാരായണന്റെ മകനാണ്. ഭാര്യ: നിത. മക്കള്‍: അര്ജുന്, ലക്ഷ്മി.