കാട്ടൂര്‍ റോഡില്‍ താണിശേരി പാലത്തിനു സമീപം കൂറ്റന്‍ മരം കടപുഴകി വീണു
ഇരിങ്ങാലക്കുട: കാറളം പഞ്ചായത്തില്‍ കാട്ടൂര്‍ റോഡില്‍ താണിശേരി പാലത്തിനു സമീപം കൂറ്റന്‍ മരം കട പുഴകി വീണ് യൂണിയന് ഓഫീസ് ഭാഗികമായി തകര്‍ന്നു. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. ഹെഡ് ലോഡ് വര്‍ക്കേഴ്സ് യൂണിയന്റെ 35 വര്‍ഷത്തോളം പഴക്കമുള്ള ഓടിട്ട ഓഫീസ് കെട്ടിടമാണു തകര്‍ന്നത്. അപകട സമയത്ത് ഓഫീസില്‍ ആരും ഉണ്ടായിരുന്നില്ല. നിര്‍മാണം നടന്നു കൊണ്ടിരിക്കുന്ന അടുത്ത് തന്നെയുള്ള ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തിലേക്ക് ശിഖരങ്ങള്‍ വീണിട്ടുണ്ടെങ്കിലും കെട്ടിടത്തിനു ഒന്നും സംഭവിച്ചിട്ടില്ല. മരം വീണ് അടുത്തുള്ള വൈദ്യുതി പോസ്റ്റും ലൈനുകളും തകര്‍ന്നതിനെ തുടര്‍ന്ന് മേഖലയിലെ വൈദ്യുതി വിതരണം തടസപ്പെട്ടിട്ടുണ്ട്.

കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
ഓരോ കുഞ്ഞിലും ഒരു സൂപ്പര്‍ഹീറോ; സ്വപ്നങ്ങള്‍ക്ക് ചിറകേകി ചിറക് 2026
യുവപ്രതിഭകള്‍ക്ക് വേദിയൊരുക്കാന്‍ നവ്യം പോലുള്ള അരങ്ങുകള്‍ അനിവാര്യമെന്ന് ജി. വേണുഗോപാല്‍
അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ സന്ദര്‍ശിച്ചു
ഇന്ത്യ ശ്രീലങ്ക എന്‍സിസി സൈക്ലിംഗ് പര്യടനം 2027: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കേഡറ്റുകള്‍ കൊളംബോയിലെത്തി
റോട്ടറി സെന്‍ട്രല്‍ ക്ലബ്ബിന്റെ കാരുണ്യസ്പര്‍ശം; പൊറത്തിശേരി പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് ഊഞ്ഞാലുകളും ബഞ്ചുകളും സമ്മാനിച്ചു