കൂടല്‍മാണിക്യം ക്ഷേത്രത്തിനു മുന്നിലെ കുട്ടന്‍കുളത്തിന്റെ മതിലിടിഞ്ഞു
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ അപകടാവസ്ഥയിലായിരുന്ന കുട്ടന്‍കുളത്തിന്റെ മതില് ഇടിഞ്ഞു. ഇന്നലെ പുലര്‍ച്ചെ നാലോടെയാണു സംഭവം. റോഡിനോടു ചേര്‍ന്നുള്ള മതിലിന്റെ 50 മീറ്ററോളമാണു ഇടിഞ്ഞിരിക്കുന്നത്. കുട്ടംകുളം ജംഗ്ഷനില്‍ ഉല്‍സവാഘോഷത്തിന്റെ ഭാഗമായി നിര്‍മിച്ച അലങ്കാരപന്തലിന് കേടുപാടുകള്‍ ഒന്നും സംഭവിച്ചിട്ടില്ല. കുട്ടംകുളം നവീകരണത്തിനായി 2020 ലെ ബജറ്റില്‍ തുക വകയിരുത്തിയതായി പ്രഖ്യാപനം ഉണ്ടായിരുന്നുവെങ്കിലും തുടര്‍നടപടികള്‍ ഒന്നും ഉണ്ടായില്ല. കുളം നവീകരണത്തിനും മതില് പുനര്‍നിര്‍മാണത്തിനും കോടികള്‍ തന്നെ വേണ്ടി വരുമെന്നതു കൊണ്ട് ഫണ്ടിനായി സര്‍ക്കാരിലേക്കു ദേവസ്വം നേരത്തെ തന്നെ പദ്ധതികള്‍ സമര്‍പ്പിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഭക്തജനങ്ങളുടെ സഹകരണത്തോടെ മതില് പുനര്‍നിര്‍മാണത്തിനുള്ള സാധ്യതകള്‍ തേടുമെന്നു ദേവസ്വം അധികൃതര്‍ അറിയിച്ചു