മാപ്രാണം സെന്റ് സേവിയേഴ്സ് എല്‍പി സ്കൂളില്‍ ഹെല്‍പ്പ് ഡെസ്ക്കും വാര് റൂമും ആരംഭിച്ചു.
ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി അഞ്ച്, ആറ് വാര്‍ഡുകളിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുവേണ്ടി കോവിഡ് ഹെല്‍പ്പ് ഡെസ്ക്കും വാര് റൂമും മാപ്രാണം സെന്റ് സേവിയേഴ്സ് എല്‍പി സ്കൂളില്‍ ആറംഭിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയഗിരി ഉദ്ഘാടനം ചെയ്തു. പ്രതിരോധ ഉപകരണങ്ങള്‍ സൗഹൃദം യുവജന സമിതി പ്രസിഡന്റ് ഷാന്റോ പള്ളിത്തറ കൈമാറി. കൗണ്‍സിലര്‍മാരായ ബൈജു കുറ്റിക്കാടന്‍, അജിത്കുമാര്‍, ആശാ വര്‍ക്കര്‍ സുജാത, ദീപ, രാഹുല്‍, ആന്റണി, റെനീഷ് എന്നിവര്‍ നേതൃത്വം നല്കി.