ഇരിങ്ങാലക്കുട രൂപതയിലെ വൈദികര്‍ കൈകോര്‍ത്തു, പത്ത് ഓകസിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ കൈമാറി
ഇരിങ്ങാലക്കുട:. രൂപതയിലെ വൈദികരും കൈകോര്‍ത്തു, പത്ത് ഓകസിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ കൈമാറി. രൂപതയുടെ തന്നെ അഞ്ച് പാലിയേറ്റീവ് കേന്ദ്രങ്ങളില്‍ നിന്നും 1300ല്‍ പരം രോഗികള്‍ക്ക് സൌജന്യമായി നല്കി വരുന്ന ചികിത്സക്ക് സഹായകമാകുക എന്ന ലക്ഷ്യത്തോടെയാണ് ഈ ശ്വസനസഹായികള്‍ കൈമാറിയിട്ടുള്ളത്. രോഗി കിടക്കുന്ന മുറിയിലെ അന്തരീക്ഷ ത്തിലുള്ള 21 ശതമാനം വരുന്ന ഓക്സിജന്‍ മുഴുവന്‍ ഈ മെഷീന് ഫില്‍റ്റര്‍ ചെയ്ത് രോഗിക്ക് സംലഭ്യമാക്കുന്നതോടെ ഓക്സിജന്‍ ലെവല്‍ കുറയുന്ന രോഗികളുടെ ബുദ്ധിമുട്ട ഒഴിവാക്കാനാകും എന്നതാണ് ഇതിന്റെ പ്രത്യേകത. ആവശ്യം കഴിയുന്ന മുറയ്ക്ക് അടുത്ത രോഗികള്‍ക്ക് ഇവ കൈമാറാനും സാധിക്കും. രൂപതയിലെ വൈദിക ക്ഷേമനിധി ഭാരവാഹികളായ മോണ്‍. ജോയി പാലിയേക്കര, ഫാ. വിന്‍സെന്റ് പാറയില്‍, ഫാ. സജി പൊന്മിണിശ്ശേരി എന്നിവര്‍ ചേര്‍ന്ന് പ്രസ്തുത മെഷീനുകള്‍ ഇരിങ്ങാലക്കുട രൂപതാ ബിഷപ്പ് മാര്‍. പോളി കണ്ണൂക്കാടന്‍ കൈമാറി. ബിഷപ്പ് ഹൃദയ പാലിയേറ്റിവ് കെയറിന്റെ ചുമതലയുള്ള മോണ്‍. ലാസര്‍ കുറ്റിക്കാടനെയും ടീമംഗങ്ങളെയും അത് ഏല്പിക്കുകയും ചെയ്തു. ഈ വൈദിക കൂട്ടായ്മ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ചാലക്കുടി സെന്റ്. ജെയിംസ് ആശുപത്രിയിലേക്ക് ഒരു ഇന്‍വേസീവ് വെന്റിലേറ്ററും നല്‍കിയിരുന്നു. കോവിഡ് രോഗവ്യാപനത്തിന്റെ പ്രതിരോധത്തിനായി രൂപതയിലെ എല്ലാ ഇടവകകളിലും സജീവമായി പ്രവര്‍ത്തിക്കുന്ന ടാസ്ക് ഫോര്‍സ് അംഗങ്ങളും, ഹെല്പ് ലൈന്‍ ഡെസ്കുകളും നിലവിലുണ്ട്. കോവിഡ് അതിജീവന പ്രവര്‍ത്തനങ്ങളുടെ കൃത്യതയാര്‍ന്ന നിരീക്ഷണത്തിനും വിലയിരുത്തലിനും സഹായകമാകുന്ന ഹൃദയ കോവിഡ് പോര്‍ട്ടലിന്റെ ഓദ്യോഗിക ലോഞ്ചിങ്ങും ബിഷപ്പ് നിര്‍വൃഹിച്ചു.