ക്രൈസ്റ്റ് കോളജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു
ഇരിങ്ങാലക്കുട: വനിതാ പോലീസ് സ്റ്റേഷനിലേക്കും ട്രാന്‍ജെന്‍ഡറുകള്‍ക്കും ക്രൈസ്റ്റ് കോളജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു. അരിമ്പൂര്‍ പ്രദേശങ്ങളിലെ പാവപ്പെട്ട കുടുംബങ്ങള്‍ക്കു വിതരണം ചെയ്യാന്‍ വേണ്ടിയാണു തവനിഷ് ഇരിങ്ങാലക്കുട വനിതാ പോലീസ് സ്റ്റേഷനു ഭക്ഷ്യകിറ്റുകള്‍ കൈമാറിയത്. ക്രൈസ്റ്റ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍, വനിതാ സ്റ്റേഷന് എസ്ഐ സന്ധ്യാദേവിക്കു കൈമാറി. വനിതാ സ്റ്റേഷന് സീനിയര്‍ സിപിഒ മിനി, സിപിഒ പ്രദീപ്, തനവിഷ് സ്റ്റാഫ് കോ-ഓര്‍ഡിനേറ്റര്‍ പ്രഫ. മൂവിഷ് മുരളി, സ്റ്റുഡന്റ് സെക്രട്ടറി ശ്യാം കൃഷ്ണ, കേരള സംസ്ഥാന യുവജന കമ്മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്.എല്‍. ശ്രീലാല്‍ എന്നിവര്‍ സന്നിഹിതരായി. ട്രാന്‍സ്ജെന്‍ഡറുകള്‍ക്കു അവശ്യസാധനങ്ങളടങ്ങിയ കിറ്റുകള്‍ ട്രാന്‍സ്ജെന്‍ഡര്‍ ആക്റ്റിവിസ്റ്റ് കെ.വി. നന്ദന ഏറ്റുവാങ്ങി.

കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
ഓരോ കുഞ്ഞിലും ഒരു സൂപ്പര്‍ഹീറോ; സ്വപ്നങ്ങള്‍ക്ക് ചിറകേകി ചിറക് 2026
യുവപ്രതിഭകള്‍ക്ക് വേദിയൊരുക്കാന്‍ നവ്യം പോലുള്ള അരങ്ങുകള്‍ അനിവാര്യമെന്ന് ജി. വേണുഗോപാല്‍
അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ സന്ദര്‍ശിച്ചു
ഇന്ത്യ ശ്രീലങ്ക എന്‍സിസി സൈക്ലിംഗ് പര്യടനം 2027: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കേഡറ്റുകള്‍ കൊളംബോയിലെത്തി
റോട്ടറി സെന്‍ട്രല്‍ ക്ലബ്ബിന്റെ കാരുണ്യസ്പര്‍ശം; പൊറത്തിശേരി പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് ഊഞ്ഞാലുകളും ബഞ്ചുകളും സമ്മാനിച്ചു