മിണ്ടാപ്രാണികള്‍ക്ക് ഭക്ഷണവുമായി ക്രൈസ്റ്റ് കോളജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ്
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് ലോക്ക്ഡൗണ്‍ കഴിയുന്നതുവരെ മിണ്ടാപ്രാണികള്‍ക്കു ഭക്ഷണം കൊടുക്കുവാന്‍ മുന്നിട്ടിറങ്ങി. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ, വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോയ് പീണിക്കപറമ്പില്‍, ഇരിങ്ങാലക്കുട നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും വാര്‍ഡ് കൗണ്‍സിലറുമായ ജെയ്സണ്‍ പാറേക്കാടന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. തവനിഷ് സ്റ്റുഡന്റ് സെക്രട്ടറി ശ്യാം കൃഷ്ണ, സ്റ്റുഡന്റ് കോ-ഓര്‍ഡിനേറ്റേഴ്സായ കരിഷ്മ പയസ്, ആദം ജോയ്, അശ്വതി, റാഫേല്‍ എന്നിവര്‍ നേതൃത്വം നല്കി

മാധ്യമ ശില്പശാല സംഘടിപ്പിച്ചു
സോപാന സംഗീതോത്സവം സംഘടിപ്പിച്ചു
ജെസിഐ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും
കേരള സ്റ്റേറ്റ് എക്സ് സര്‍വീസസ് ലീഗ് വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും നടത്തി
കുടുംബശ്രീ ഭൂമിക ഫുഡ്സിന്റെ കൂട്ടുപെരുങ്കായം സംരംഭത്തിന് പൂമംഗലത്ത് തുടക്കം
വെസ്റ്റാ ബാലകലോത്സവത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചു