മൂന്നാം വര്‍ഷവും ദുരിതാശ്വാസനിധിയിലേക്ക് സമ്പാദ്യം നല്കി അഞ്ചു വയസുക്കാരി ആന്‍ലിയ ജോഷി
ഇരിങ്ങാലക്കുട: തുടര്‍ച്ചയായി മൂന്നാം വര്‍ഷവും തന്റെ സമ്പാദ്യ കുടുക്ക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്കി അഞ്ചു വയസുക്കാരി ആന്‍ലിയ ജോഷി. ഉന്നതവിദ്യാഭ്യാസ മന്ത്രിയും ഇരിങ്ങാലക്കുട എംഎല്‍എയുമായ പ്രഫ. ആര്. ബിന്ദു ആന്‍ലിയയില്‍ നിന്നും സമ്പാദ്യ കുടുക്ക ഏറ്റുവാങ്ങി. ആനന്ദപുരം കണ്ണമടത്തി ജോഷിയുടെയും ഡെല്‍ഫിയുടെയും മകളാണു യുകെജി വിദ്യാര്‍ഥിനിയായ അഞ്ചു വയസുകാരി ആന്‍ലിയ. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലത ചന്ദ്രന്, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ടി.എം. മോഹനന്, ബ്രാഞ്ച് സെക്രട്ടറിമാരായിട്ടുള്ള സുനില്‍കുമാര്‍, ടി.ആര്. ബാലന്, എ.എം. ജോണ്സണ് എന്നിവര്‍ പങ്കെടുത്തു. കഴിഞ്ഞ രണ്ടു വര്‍ഷവും ആന്‍ലിയ തന്റെ സമ്പാദ്യ കുടുക്ക ദുരിതാശ്വാസ നിധിയിലേക്കു കൈമാറിയിരുന്നു. ആന്‍ലിയയുടെ അച്ഛന് ജോഷി കോവിഡ് പ്രതിരോധത്തില്‍ 24 മണിക്കുറും സന്നദ്ധപ്രവര്‍ത്തനവുമായി ഓടി നടക്കുന്ന ആളാണ്. കോവിഡ് രോഗികള്ക്കിടയില്പ്പോലും സന്നദ്ധപ്രവര്‍ത്തനം നടത്തി സേവനമനോഭാവം തെളിയിച്ച വ്യക്തിയാണ് ജോഷി.