സീറോ കോവിഡ് മിഷനുമായി കൗണ്‍സിലര്‍ ജിഷ ജോബി
ഇരിങ്ങാലക്കുട: വാര്‍ഡില്‍ സീറോ കോവിഡ് മിഷനുമായി കൗണ്‍സിലര്‍. നഗരസഭ 32-ാം വാര്‍ഡ് സിവില്‍ സ്റ്റേഷന് പ്രദേശത്താണ് കൗണ്‍സിലര്‍
ജിഷ ജോബിയുടെ നേതൃത്വത്തില്‍ സീറോ കോവിഡ് മിഷന് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയത്. ഹെല്‍പ്പ് ഡെസ്കും വാര് റൂമും തുറന്നു. വാര്‍ഡിലെ 36-ാം നമ്പര്‍ ജവഹര്‍ അങ്കണവാടിയിലാണ് ഹെല്‍പ്പ് ഡെസ്കും വാര് റൂമും. സര്‍ക്കാരില്‍ നിന്നും മുനിസിപ്പാലിറ്റിയില്‍ നിന്നും ലഭിക്കുന്ന നിര്‍ദേശങ്ങളും ലോക്ഡൗണ്‍ നിര്‍ദേശങ്ങളും വാര്‍ഡില്‍ കൃത്യമായി നടപ്പാക്കിയും ബോധവത്കരണം നടത്തിയുമാണ് സീറോ കോവിഡ് മിഷന് സ്ക്വാഡ് പ്രവര്‍ത്തിക്കുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ക്കും കൂടാതെ മരുന്നും മറ്റ് അവശ്യവസ്തുക്കളും എത്തിച്ചുനല്‍കിയും ആര്‍ആര്‍ടി വൊളന്റിയര്‍മാരും ആശാ പ്രവര്‍ത്തകരും വാര്‍ഡില്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്നുണ്ട്.

നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
സ്വന്തം ശ്മശാനമില്ലാതെ ഇരിങ്ങാലക്കുട നഗരസഭ
സാമൂഹ്യവിരുദ്ധരുടെ താവളമായി ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ ജലസംഭരണി പരിസരം
ക്രൈസ്റ്റ് കോളജില്‍ വിഭവസമൃദ്ധമായി മെഗാസദ്യ
അമൃത് പദ്ധതിക്ക് സിഗ്നല്‍ കിട്ടാതെ ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്
പി.വി. പൗലോസ് മാസ്റ്റര്‍ സാമൂഹ്യശ്രീ പുരസ്കാരം രമേശ് ചെന്നിത്തലയ്ക്ക് മാധ്യമശ്രീപുരസ്കാരം സെബി മാളിയേക്കലിനും എ. ജീവന് കുമാറിനും