പടിയൂര്‍ ഗ്രാമപഞ്ചായത്തില്‍ തൊഴില്‍സഭ സംഘടിപ്പിച്ചു

പടിയൂര്‍: പ്രാദേശിക സംരംഭക വിഷയങ്ങളില്‍ നടന്ന തൊഴില്‍ സഭയില്‍ തൊഴിലന്വേഷകരും തൊഴില്‍ സംരംഭകരും പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് ലതാ സഹദേവന് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്് കെ.വി. സുകുമാരന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി വി.എ. ഷാജന്, വിവിധ വാര്‍ഡ് മെമ്പര്‍മാര്‍, കിലാ പ്രതിനിധികള്‍ തുടങ്ങിയവര്‍ തൊഴില്‍ സഭയില്‍ പങ്കെടുത്തു. രണ്ടു തൊഴില്‍ സഭയില്‍ ആയി ഏകദേശം ഇരുന്നൂറോളം തൊഴില്‍ അന്വേഷകരും, സംരംഭകരും ഉണ്ടെന്ന് കണ്ടെത്തി. ഇവരെ മൂന്നു ഗ്രൂപ്പായി തരം തിരിച്ച് വിപുലമായ ചര്‍ച്ചകള്‍ നടത്തി.