കാലാവസ്ഥാ വ്യതിയാന കര്‍മ്മപദ്ധതിയുമായി മുരിയാട് പഞ്ചായത്ത്
കാലാവസ്ഥാ വ്യതിയാന കര്‍മ്മപദ്ധതിയുമായി മുരിയാട് പഞ്ചായത്ത് സംഘടിപ്പിച്ച ക്ലൈമറ്റ് കോണ്‍ക്ലേവ് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിക്കുന്നു.
മുരിയാട്: ആക്ഷന്‍ പ്ലാന്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് കാലാവസ്ഥ വ്യതിയാനം കര്‍മ്മപദ്ധതി തയ്യാറാക്കുന്ന തൃശൂര്‍ ജില്ലയിലെ പ്രഥമ പഞ്ചായത്തായി മുരിയാട് പഞ്ചായത്ത്. കിലയുടെ സഹകരണത്തോടുകൂടി നടത്തിയ ഗവേഷണാത്മകമായ പഠനത്തിന്റെ പരിസമാപ്തിയില്‍ കാലാവസ്ഥയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ എങ്ങനെയൊക്കെ മുരിയാടിന്റെ ജനജീവിതത്തെ ബാധിച്ചു എന്നും ഭാവിയില്‍ അത് എങ്ങനെയൊക്കെ ബാധിക്കും എന്നും അതിന്റെ ആഘാതം ലഘൂകരിക്കാന്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാം എന്നത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ അടങ്ങുന്ന കര്‍മ്മപദ്ധതിയാണ് തയ്യാറാക്കിയത്.
തൃശൂര്‍ ജില്ലയില്‍ ആദ്യമായി ആണ് ഒരു പഞ്ചായത്ത് ഇത്തരത്തിലുള്ള ഒരു കര്‍മ്മപദ്ധതി തയ്യാറാക്കുന്നത്. ആക്ഷന്‍ പ്ലാനിന്റെ പ്രകാശന കര്‍മ്മവും ക്ലൈമറ്റ് കോണ്‍ക്ലേവും ആനന്ദപുരം ഇഎംഎസ് ഹാളില്‍ വച്ച് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. കര്‍മ്മപദ്ധതികള്‍ നിര്‍ദ്ദേശിക്കുന്ന ഗവേഷണാത്മക റിപ്പോര്‍ട്ട് ആനന്ദപുരത്തിന്റെ പ്രിയ ഗുരുനാഥന് ഫ്രാന്‍സിസ് മാസ്റ്റര്‍ക്ക് കൈമാറിക്കൊണ്ട് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു പ്രകാശനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി ക്ഷേമകാര്യസമിതി ചെയര്‍പേഴ്സണ്‍ സരിത സുരേഷ് ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയര്മാന് കെ.യു. വിജയന് പഞ്ചായത്തംഗം ശ്രീജിത്ത് പട്ടത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പ്രഫ. എ. ബാലചന്ദ്രന്, ഡോ. എസ്. ശ്രീകുമാര്‍, പഞ്ചായത്ത് അംഗങ്ങളായ എ.എസ്. സുനില്‍കുമാര്‍, നിജി വത്സന്, സേവിയര്‍ ആളൂക്കാരന്‍, റോസ്മി ജയേഷ്, മണി സജയന്, നിത അര്ജുനന്, കൃഷി ഓഫീസര്‍ അഞ്ചു ബി. രാജ്, പഞ്ചായത്ത് സെക്രട്ടറി എം. ശാലിനി, കൃഷി ഓഫീസര്‍ ഡോ. അഞ്ചു ബിരാജ് തുടങ്ങിയവര്‍ സംസാരിച്ചു.

വിനോദസഞ്ചാരികള്‍ നവ്യാനുഭവമായി ബോട്ടിംഗ് ആരംഭിച്ചു: പൊതുമ്പുചിറയോരത്തിന് ഇനി പത്തരമാറ്റ് സൗന്ദര്യം
പടിയൂരില്‍ 95 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ ഉദ്ഘാടനം ചെയ്തു
കമ്മട്ടി തോട് അടച്ചതോടെ വെള്ളം കയറിയ പോത്താനി പാടശേഖരവും കുട്ടാടന്‍ പാടശേഖരവും ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ചു
വെള്ളാനി പടിഞ്ഞാറെ അമ്മിച്ചാല്‍ നെല്‍കൃഷി നാശം ഉടന്‍ പരിഹാരം കാണുക- ബിജെപി നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ചു
സേവാഭാരതി പടിയൂര്‍ യൂണിറ്റ് ഓഫീസിന്റെ ഉദ്ഘാടനം ചെയ്തു
ആറ് വിദ്യാഭ്യാസ പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് ഉയിരെ എജുക്കേഷന്‍ മീറ്റ്