ഹരിത കേരള മിഷന് ഒരു തൈ നടാം ജനകീയ വൃക്ഷവത്കരണ പരിപാടി ഒരു കോടിയിലധികം വൃക്ഷതൈകള്‍ നട്ടു
ഹരിത കേരളം മിഷന്റെ ഭാഗമായി പച്ചത്തുരുത്ത് പദ്ധതിയില്‍ ജില്ലയില്‍ മൂന്നാം സ്ഥാനത്തിനുള്ള അവാര്‍ഡ് റവന്യൂ മന്ത്രി കെ. രാജനില്‍ നിന്നും പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളിയും സെക്രട്ടറി എം. ശാലിനിയും ചേര്‍ന്ന് ഏറ്റുവാങ്ങുന്നു.
മുരിയാട്: ഹരിത കേരളം മിഷന് ഒരു തൈ നടാം ജനകീയ വൃക്ഷവത്കരണ പരിപാടി ഒരു കോടിയിലധികം വൃക്ഷതൈകള്‍ നട്ട് ലക്ഷ്യം പൂര്‍ത്തിയാക്കി. പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ വൃക്ഷവത്കരണവും പച്ചത്തുരുത്ത് പദ്ധതിയില്‍ ജില്ലയില്‍ മൂന്നാം സ്ഥാനത്തിനുള്ള അവാര്‍ഡ് റവന്യൂ മന്ത്രി കെ. രാജനില്‍ നിന്നും പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളിയും സെക്രട്ടറി എം. ശാലിനിയും ഭരണസമിതി അംഗങ്ങളും ചേര്‍ന്ന് ഏറ്റുവാങ്ങി.
പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടാം വാര്‍ഡിലെ പാലക്കുഴിയില്‍ 150 ല്‍ പരം വ്യത്യസ്ത വൃക്ഷങ്ങളുടെ സംരക്ഷണവും 18 ല്‍ പരം വ്യത്യസ്ത മാവുകളുടെ മാന്തോപ്പ് സ്മൃതി ചൂതം പദ്ധതിയും ഫലവൃക്ഷതൈകള്‍ തിരഞ്ഞെടുക്കപ്പെട്ട 100 പേര്‍ക്ക് വിതരണം ചെയ്തതും പഞ്ചായത്തിനെ വൃക്ഷവത്കരണത്തില് മൂന്നാം സ്ഥാനത്ത് എത്തിച്ചു.

കാറളം പഞ്ചായത്തില്‍ ദുര്‍ഭരണം ആരോപിച്ച് ബിജെപി പഞ്ചായത്ത് ഓഫീസിന് മുന്പില് പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു
പടിയൂര്‍ പഞ്ചായത്തില്‍ കര്‍ഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു
മുരിയാട് പഞ്ചായത്തും കൃഷിഭവന് മുരിയാടും സംയുക്തമായി ഞാറ്റുവേല മഹോത്സവം 2026 സംഘടിപ്പിച്ചു
പടിയൂരിലെ ചേനഗ്രാമം പദ്ധതി; കാട്ടുപന്നികള്‍ നശിപ്പിക്കുന്നു
പടിയൂര്‍ പഞ്ചായത്തില്‍ കാട്ടുപന്നിയെ വെടിവച്ചുകൊന്നു
സ്നേഹത്തണല്‍ സീനേജ് ക്ലബ് ചെണ്ടുമല്ലി തൈ വിതരണം ചെയ്തു