വനിതാദിനത്തിൽ വേറിട്ട കാഴ്ചകളൊരുക്കി ഇരിങ്ങാലക്കുടയിലെ കച്ചേരിവളപ്പിലെ കഫെ
ഇരിങ്ങാലക്കുട: വനിതാദിനം ആഘോഷമാക്കികൊണ്ട് വ്യത്യസ്ത വിഭവങ്ങളോടൊപ്പം സംഗീതവും നൃത്തവുമെല്ലാം കോർത്തിണക്കിയ കാഴ്ചകളൊരുക്കി ഇരിങ്ങാലക്കുടയിലെ കച്ചേരിവളപ്പിലെ കഫെ. പട്ടണത്തിനകത്തു നിന്നും പുറത്തുനിന്നും നൂറുകണക്കിന് വനിതകളാണ് ആഘോഷത്തിൽ പങ്കാളികളായത്. പാട്ടുപാടിയും നൃത്തം ചെയ്തും വ്യത്യസ്ത കലാപ്രകടനങ്ങളിലൂടെയും അവർ അവരുടെ ദിനം ആഘോഷമാക്കി. ഗ്ലോ ഇൻ ദ ഡാർക്ക് എന്ന പേരിട്ട ആഘോഷപരിപാടി നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. ഈ നാടിന്റെ രാവും പകലും ലിംഗ ഭേദമന്യേ എല്ലാവർക്കും ഒരുപോലെ അവകാശപ്പെട്ടതാണെന്നുള്ള സന്ദേശം പ്രചരിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെച്ചതെന്ന് ഉടമ വി.ആർ. ആദർശ് പറഞ്ഞു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു