ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ വനിതാ ദിനാഘോഷം

ഇരിങ്ങാലക്കുട: നിരന്തരം പഠിക്കാനും മെച്ചപ്പെടാനുമുള്ള മനസാണ് ഏതൊരു സംരഭകയുടെയും വിജയരഹസ്യം എന്ന് പുരസ്കാര ജേതാവായ വനിതാ സംരംഭക ഇളവരശി പി. ജയകാന്ത്. തന്റെ വിജയത്തിന് താന്‍ ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത് തന്റെ പരാജയങ്ങളോടാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐ സംരംഭക മേഖലയിലെ ശ്രദ്ധേയമായ നേട്ടങ്ങള്‍ക്ക് ഇളവരശി പി. ജയകാന്തിനെ ആദരിച്ചു. പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. വി.ഡി. ജോണ്‍, വിമന്‍സ് സെല്‍ കോഓര്‍ഡിനേറ്റര്‍മാരായ അശ്വതി പി. സജീവ്, ആന്‍സി വര്‍ഗീസ്, എന്‍.എസ്. ഷിസി തുടങ്ങിയവര്‍ പ്രസംഗിച്ചു.