വൈദ്യുതി ചാര്‍ജ് വര്‍ധന; ഇരിങ്ങാലക്കുടയില്‍ വ്യാപാരികളുടെ പന്തം കൊളുത്തി പ്രതിഷേധം
ഇരിങ്ങാലക്കുട: കേരള സര്‍ക്കാരിന്റെ വൈദ്യുതി ചാര്‍ജ് വര്‍ധനവിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിങ്ങാലക്കുട യൂണിറ്റിന്റെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനവും, ഇരിങ്ങാലക്കുട വൈദ്യുതി ഭവന് മുന്പില് സായാഹ്നധര്‍ണയും നടത്തി. ധര്‍ണ പ്രസിഡന്റ് ഷാജു പാറേക്കാടന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എബിന് വെള്ളാനിക്കാരന്‍, ട്രഷറര്‍ വി.കെ. അനില്‍കുമാര്‍, വൈസ് പ്രസിഡന്റ്റുമാരായ ടി.വി. ആന്റോ, പി.വി. നോബിള്‍, ജോയിന്റ് സെക്രട്ടറിമാരായ ഷൈജോ ജോസ്, ഡീന്‍ ഷഹീദ്, കെ.ആര്. ബൈജു, യൂത്ത് വിംഗ് പ്രസിഡന്റ് ലിഷോണ്‍ ജോസ് എന്നിവര്‍ പ്രസംഗിച്ചു. ഫ്രാന്‍സണ്‍ മൈക്കിള്‍, ഷിന്റോ തോമസ്, കെ.എസ്. ജാക്സ്ണ്‍ എന്നിവര്‍ നേതൃത്വം നല്കി.