നന്തി കെഎല്‍ഡിസി കനാല്‍ ബണ്ടിന്റെ ഇരുവശത്തും തള്ളിയ മാലിന്യം തിരിച്ചെടുപ്പിച്ചു

കാറളം: നന്തി കെഎല്‍ഡിസി കനാല്‍ ബണ്ടിന്റെ ഇരുവശത്തും പുലര്‍ച്ചെ തള്ളിയ മാലിന്യം മണിക്കൂറുകള്‍ക്കുള്ളില്‍ ആരോഗ്യവകുപ്പ് തിരിച്ചെടുപ്പിച്ചു. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്‍.ആര്. രതീഷ്, സന്നദ്ധപ്രവര്ത്തകന് അഖില്‍ ലക്ഷ്മണന് എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയാണ് മാലിന്യം തള്ളിയവരെ കണ്ടെത്തിയത്. തുടര്‍ന്ന് മാലിന്യങ്ങള്‍ സ്വന്തം ചെലവില്‍ തിരിച്ചെടുപ്പിക്കുകയും പിഴയടപ്പിക്കുകയും ചെയ്തു.