ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജില്‍ (ഓട്ടോണമസ്) താഴെപ്പറയുന്ന വിവിധ വിഭാഗങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍മാരുടെ ഒഴിവുകളിലേക്കു നിയമിക്കപ്പെടുവാന്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം നിശ്ചിത ദിവസങ്ങളില്‍ കോളജ് ഓഫീസില്‍ ഹാജരാകണമെന്നു പ്രിന്‍സിപ്പല്‍ അറിയിച്ചു. കൊമേഴ്സ്, മലയാളം, ഹോട്ടല്‍ മാനേജ്മെന്റ്, ഹിന്ദി എന്നീ വിഷയങ്ങള്‍ ഈ മാസം 16 നും സൈക്കോളജി, ഇംഗ്ലീഷ്, പൊളിറ്റിക്സ് എന്നീ വിഷയങ്ങള്‍ 17 നും ഫിസിക്സ്, ജിയോളജി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് എന്നീ വിഷയങ്ങള്‍ 19 നും കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ബിവോക് ഐടി, സോഷ്യല്‍ വര്‍ക്ക്, ഫുഡ് ടെക്നോളജി ആന്‍ഡ് ബിവോക് ഫുഡ് പ്രൊസസിംഗ് ടെക്നോളജി എന്നീ വിഷയങ്ങള്‍ 20 നും ബിപിഎഡ്, ഫിസിക്കല്‍ എഡ്യുക്കേഷന്‍, ലൈബ്രറി സയന്‍സ്, കെമിസ്ട്രി, ബോട്ടണി, ഫ്രഞ്ച് എന്നീ വിഷയങ്ങള്‍ 21 നും കൂടിക്കാഴ്ച നടത്തപ്പെടും. ഫോണ്‍: 0480-2825258. വെബ്സൈറ്റ്: www.christcollegeijk.edu.in.