ശുദ്ധജലത്തിനായി മുരിയാട് പഞ്ചായത്തോഫീസിനു മുമ്പില്‍ കോണ്‍ഗ്രസ് ധര്‍ണ
മുരിയാട്: രൂക്ഷമായ ശുദ്ധജല ക്ഷാമത്തിനു പരിഹാരം കാണാതെ നിസംഗത കാണിക്കുന്ന പഞ്ചായത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ‘കുടിവെള്ളം തരൂ പഞ്ചായത്തെ ‘എന്ന മുദ്രാവാക്യമുയര്‍ത്തി മുരിയാട് പഞ്ചായത്തോഫീസിലേക്കു കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാലികുടവുമായി മാര്‍ച്ച് നടത്തി. പഞ്ചായത്ത് ഓഫീസിന്റെ മുമ്പില്‍ നടത്തിയ ധര്‍ണ ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പിള്ളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് തോമസ് തൊകലത്ത് അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് തോമസ് തത്തംപിള്ളി, സെക്രട്ടറിമാരായ സി.വി. ജോസ്, എം.എന്‍. രമേശ്, ശ്രീജിത്ത് പട്ടത്ത്, ഐ.ആര്. ജെയിംസ്, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് വിപിന്‍ വെള്ളയത്ത്, മണ്ഡലം പ്രസിഡന്റ് ജസ്റ്റിന് ജോര്‍ജ്, ശാരിക രാമകൃഷ്ണന്, പഞ്ചായത്തംഗം സേവ്യര്‍ ആളൂക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു. തെരഞ്ഞെടുപ്പു ചട്ടം നിലവിലുള്ളതിനാല്‍ ജലവിതരണത്തിനുള്ള ടെന്‍ഡര്‍ എടുക്കാന്‍ കഴിഞ്ഞില്ലെന്നും ഇന്നു മുതല്‍ ജലവിതരണം ആരംഭിക്കുമെന്നറിഞ്ഞിട്ടും സമരം നടത്തുന്നതു തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി പറഞ്ഞു.