മഹാകവി കുമാരനാശാന്റെ നൂറ്റിയമ്പതാം ജന്മദിനം ആഘോഷമാക്കി ഇരിങ്ങാലക്കുട കഥകളി ക്ലബ്
ഇരിങ്ങാലക്കുട: ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ല്യിന്റെ ആഭിമുഖ്യത്തില്‍ മഹാകവി കുമാരനാശാന് സ്മൃതി സംഘടിപ്പിച്ചു. പ്രഫ. എസ്.കെ. വസന്തന് മുഖ്യ പ്രഭാഷണം നടത്തി. അനിയന് മംഗലശേരി സ്വാഗതവും റഷീദ് കാറളം ആമുഖപ്രഭാഷണവും നടത്തി. തുടര്‍ന്ന് മുന്‍ കലാമണ്ഡലം പ്രിന്‍സിപ്പല്‍ കലാമണ്ഡലം രാജശേഖരനും സംഘവും ആശാന്റെ പ്രശസ്തമായ ചിന്താവിഷ്ടയായ സീത എന്ന കൃതി കഥകളിരൂപത്തില്‍ അവതരിപ്പിച്ചു. ദശാബ്ദങ്ങള്‍ക്കുമുമ്പ് കലാമണ്ഡലം രാജശേഖരന് തന്നെ സംവിധാനം ചെയ്ത് ചിട്ടപ്പെടുത്തി അരങ്ങത്ത് അവതരിപ്പിച്ച പ്രസ്തുത കഥകളി വീണ്ടും ഇരിങ്ങാലക്കുടയില്‍ അരങ്ങേറുകയായിരുന്നു. ആശാന് കവിതകളിലെ രംഗാവിഷ്കാരസാദ്ധ്യതകളെക്കുറിച്ച് പ്രശസ്ത കൂടിയാട്ടകലാകാരി ഡോ. ജി. ഇന്ദു പ്രഭാഷണം നടത്തി.

തളിയക്കോണം ബാപ്പുജി സ്റ്റേഡിയം; നിര്‍മാണം പൂര്‍ത്തിയായില്ല
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
ട്രാന്‍സ്ഫോര്‍മര്‍ പുനഃസ്ഥാപിക്കാത്തത്; തെക്കുംപാടത്തെ കര്‍ഷകര്‍ ദുരിതത്തില്‍
സാമൂഹ്യവിരുദ്ധരുടെ താവളമായി ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ ജലസംഭരണി പരിസരം
മൈതാനം പൂര്‍വസ്ഥിതിയിലാക്കണം; എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍
കോള്‍ പാടങ്ങളിലെ ചണ്ടി നീക്കുന്നു