സംസ്ഥാനത്ത് (സെപ്റ്റംബർ 13 ) 3139 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
സംസ്ഥാനത്ത് 3139 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 412, കോഴിക്കോട് 399, മലപ്പുറം 378, എറണാകുളം 326, ആലപ്പുഴ 252, കണ്ണൂര്‍ 234, പാലക്കാട് 233, കൊല്ലം 205, കോട്ടയം 196, തൃശൂര്‍ 182, കാസര്‍ഗോഡ് 124, പത്തനംതിട്ട 102, വയനാട് 56, ഇടുക്കി 40 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്.14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 5ന് മരണമടഞ്ഞ തൃശൂര്‍ വരാന്തറപള്ളി സ്വദേശി തങ്കപ്പന് (67), സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ തിരുവനന്തപുരം മുടവന്മുഗള് സ്വദേശി കൃഷ്ണന് (69), കൊല്ലം വിളങ്ങര സ്വദേശി ബാബു (55), സെപ്റ്റംബര്‍ 4ന് മരണമടഞ്ഞ തിരുവനന്തപുരം തൈക്കാട് സ്വദേശിനി ലീല (75), കൊല്ലം മുകുനന്ദപുരം സ്വദേശിനി ഓമന അമ്മ (71), തിരുവനന്തപുരം കാക്കാമൂല സ്വദേശി പൊന്നന് നാടാര്‍ (73), സെപ്റ്റംബര്‍ 6ന് മരണമടഞ്ഞ തിരുവനന്തപുരം വിതുര സ്വദേശി രത്നകുമാര്‍ (66), സെപ്റ്റംബര്‍ 7ന് മരണമടഞ്ഞ തിരുവനന്തപുരം വള്ളക്കടവ് സ്വദേശിനി ഗ്ലോറി (74), എറണാകുളം കോതമംഗലം സ്വദേശി ഒ.എ. മോഹനന് (68), തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി വില്‍ഫ്രെഡ് (56), സെപ്റ്റംബര്‍ 8ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശി സുധാകരന് (62), എറണാകുളം പറവൂര്‍ സ്വദേശിനി സുലോചന (62), സെപ്റ്റംബര്‍ 9ന് മരണമടഞ്ഞ തിരുവനന്തപുരം വര്‍ക്കല സ്വദേശി രാമചന്ദ്രന് (42), ആഗസ്റ്റ് 16ന് മരണമടഞ്ഞ പാലക്കാട് അട്ടപ്പാലം സ്വദേശി ചാമിയാര് (94) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 439 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. രോഗം സ്ഥിരീകരിച്ചവരില്‍ 36 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 126 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2921 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 251 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
ജില്ലയിൽ 182 പേർക്ക് കൂടി കോവിഡ്; 115 പേർ രോഗമുക്തരായി
ജില്ലയിൽ 182 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു. 115 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2090 ആണ്. തൃശൂർ സ്വദേശികളായ 33 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 6774 ആണ്. 4617 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. ജില്ലയിൽ സമ്പർക്കം വഴി 179 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ രണ്ടു പേരുടെ രോഗ ഉറവിടം അറിയില്ല. ക്ലസ്റ്ററുകൾ വഴിയുള്ള രോഗബാധ: കെ.ഇ.പി.എ ക്ലസ്റ്റർ 9, എലൈറ്റ് ക്ലസ്റ്റർ 4 (മൂന്ന് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ), ജൂബിലി മിഷൻ മെഡിക്കൽ കോളജ് (ആരോഗ്യ പ്രവർത്തകർ) ക്ലസ്റ്റർ 2, ദയ ക്ലസ്റ്റർ 1. മറ്റുള്ള 5 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചു. മറ്റ് സമ്പർക്ക കേസുകൾ 156. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്ന 3 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരിൽ 60 വയസ്സിന് മുകളിൽ 13 പുരുഷൻമാരും 14 സ്ത്രീകളുമുണ്ട്. 10 വയസ്സിന് താഴെ ഏഴ് ആൺകുട്ടികളും ഏഴ് പെൺകുട്ടികളുമുണ്ട്. രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറുകളിലും കഴിയുന്നവർ. ഗവ. മെഡിക്കൽ കോളേജ് തൃശൂർ110, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐസി.ഡി മുളങ്കുന്നത്തുകാവ്43, എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്49, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്86, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്72, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി207, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ139, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ103, സി.എഫ്.എൽ.ടി.സി കൊരട്ടി 60, പി. സി. തോമസ് ഹോസ്റ്റൽ ത്യശ്ശൂർ–246, എം.എം.എം. കോവിഡ് കെയർ സെന്റർ തൃശൂർ38, ജനറൽ ആശുപത്രി തൃശൂർ3, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി44, ചാവക്കാട് താലൂക്ക് ആശുപത്രി28, ചാലക്കുടി താലൂക്ക് ആശുപത്രി16, കുന്നംകുളം താലൂക്ക് ആശുപത്രി12, ജി.എച്ച്. ഇരിങ്ങാലക്കുട16, ഡി.എച്ച്. വടക്കാഞ്ചേരി4, അമല ആശുപത്രി4, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ 29, മദർ ആശുപത്രി 1, സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി 1, എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ24, ഇരിങ്ങാലക്കുട കോഓപ്പറേറ്റീവ് ആശുപത്രി 1, 26 രാജാ ആശുപത്രി ചാവക്കാട് 1. 571 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. 9795 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 163 പേരേയാണ് ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. 1806 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 2322 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ ആകെ 113879 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

കൊറോണ വ്യാപനം-അതീവ ജാഗ്രത, പഴുതടച്ച് പ്രതിരോധം
ഇരിങ്ങാലക്കുട മെട്രോ ഹെല്‍ത്ത് കെയറില്‍ കോവിഡ് വാക്സിനേഷന് ആരംഭിച്ചു
സംസ്ഥാനത്ത് (മാർച്ച് 15) 1054 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു