എടത്തിരുത്തിയില്‍ കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ സംസ്കാരം നടത്തി
കാട്ടൂര്‍: കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ സംസ്കാരം നടത്തി. എടത്തിരുത്തി തട്ടില്‍ കുരുവിള വീട്ടില്‍ പൗലേസ് (90) ആണ് കോവിഡ് ബാധിച്ചു മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. മൃതസംസ്കാര ശുശ്രൂഷ എടത്തിരുത്തി കര്‍മലമാതാ പള്ളി സെമിത്തേരിയില്‍ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം നടന്നു. വികാരി ഫാ. വര്‍ഗീസ് അരിക്കാട്ടിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് വികാരി ഫാ.അഖില്‍ വടക്കന്‍, ഹൃദയ ക്രിസിസ് മാനേജ്മെന്റ് വോളന്റീര്‍മാരായ ജീവന് സി പോള്‍, സിന്റോ എലുവത്തിങ്കല്‍, ജോബി ജോയ് എന്നിവര്‍ പി.പി.ഇ കിറ്റ് ധരിച്ചു മൃതശരീരം ഏറ്റുവാങ്ങുകയും ക്രിസ്ത്രീയാചാരപ്രകാരം സംസ്കാരശുശ്രൂഷകള്‍ നടത്തുകയും ചെയ്തു. പാലിയേറ്റീവ് കെയര്‍ ഡയറക്ടര്‍ ഫാ.തോമസ് കണ്ണമ്പിള്ളി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി.വി ഉണ്ണികൃഷ്ണന്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബിനോയ്, എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ്, വാര്‍ഡ് മെമ്പര്‍ അമ്പിളി പ്രിന്‍സ്, കൈക്കാരന്മാരായ ജോജു ചാലിശേരി, സൈമണ്‍ ചിറയത്ത്, പല്ലിയേറ്റീവ് കെയര്‍ കോഓര്‍ഡിനേറ്റര്‍ ഡേവീസ് മാളിയേക്കല്‍, ഔസേഫ് വിന്‍സെന്റ് വലിയവീട്ടില്‍ എന്നിവര്‍ സംസ്കാര ചടങ്ങില്‍ പങ്കെടുത്തു. ഭാര്യപരേതയായ മേരി. മക്കള്‍ ലോനപ്പന്, കൊച്ചുറാണി, പൊറിഞ്ചു. മരുമക്കള്ഷൈന, ആന്റു, ലിമ.