കാട്ടൂര്‍ സര്‍വ്വീസ് സഹകരണബാങ്കില്‍ ഡിജിറ്റല്‍ തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്തി
കാട്ടൂര്‍: ബാങ്കിലെ ഇരുപതിനായിരത്തോളം വരുന്ന മെമ്പര്‍മാര്‍ക്ക് നിലവില്‍ നല്‍കിവരുന്ന തിരിച്ചറിയല്‍ കാര്‍ഡിന് പകരമായി എടിഎം കാര്‍ഡ് മാതൃകയിലുളള ആധുനിക സാങ്കേതിക വിദ്യയും, ക്യൂ ആര് കോഡ് സൗകര്യവും കൂടിയുളള ഡിജിറ്റല്‍ തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്തി. ഡിജിറ്റല്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ വിതരണോദ്ഘാടനം കേരള ബാങ്ക് കാട്ടൂര്‍ ബ്രാഞ്ച് മാനേജര്‍ എ.എ. റുബീന നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍ അധ്യക്ഷത വഹിച്ചു.
ബാങ്കിന്റെ പുതിയ മെമ്പര്‍മാര്‍ക്കും നിലവിലുളള മെമ്പര്‍മാര്‍ക്കും പുതിയ ഡിജിറ്റല്‍ ഐഡന്റിറ്റി കാര്‍ഡ് ഫെബ്രുവരി ഒന്ന് മുതല്‍ വിതരണം ചെയ്ത് തുടങ്ങുമെന്നും ബാങ്ക് പ്രസിഡന്ററിയിച്ചു. ബാങ്ക് ഡയറക്ടര്‍മാരായ എം.ജെ. റാഫി, മധുജ ഹരിദാസ്, പി.പി. ആന്റണി, ഇ.എല്‍. ജോസ്, രാജന് കുരുമ്പേപറമ്പില്‍, പി.എ. മുഹമ്മദ് ഇക്ബാല്‍, രാജേഷ് കാട്ടിക്കോവില്‍, സ്മിത മനോജ് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് പ്രമീള അശോകന് സ്വാഗതവും ബാങ്ക് സെക്രട്ടറി ടി.വി. വിജയകുമാര്‍ നന്ദിയും പറഞ്ഞു.