ഭദ്രം പ്ലസ് കുടുംബ സുരക്ഷാ: തുക കൈമാറി
പുല്ലൂര്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി നടപ്പിലാക്കിയ ഭദ്രം പ്ലസ് കുടുംബ സുരക്ഷാ പദ്ധതിയുടെ ഭാഗമായി അന്തരിച്ച പുല്ലൂര്‍ അവിട്ടത്തൂര്‍ തൊമ്മന യൂണിറ്റിലെ സാജന് ലൂവിസിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നിയോജകമണ്ഡലം പ്രസിഡന്റ് എബിന് വെള്ളാനിക്കാരന്‍ കൈമാറി. യൂണിറ്റ് പ്രസിഡന്റ് ബൈജു മുക്കുളം അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ബെന്നി അമ്പഴക്കാടന്‍, ഷാജി ആലപ്പാട്ട് എന്നിവര്‍ പ്രസംഗിച്ചു.